ഏപ്രില്‍ 21 ന് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ 3 ലക്ഷത്തില്‍ താഴെ; ഇന്ന് 2,81,386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 4,106 പേര്‍ മരണപെട്ടു, രോഗമുക്തരായവർ 3,78,741

രാജ്യത്ത് കോവിഡ് കേസുകളിൽ 26 ദിവസത്തിന് ശേഷം കുറവ്. 26 ദിവസത്തിന് ശേഷം കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിന് താഴെയായി. കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ് 12 മുതല്‍ 16 ആഴ്ച വരെയാക്കി കോവിന്‍ ആപ് പരിഷ്കരിച്ചു.
ഇന്ന് 2,81,386 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,106 പേര്‍ മരിച്ചപ്പോള്‍ 3,78,741 പേര്‍ രോഗമുക്തരായി. രാജ്യത്ത് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച10 ലക്ഷം പേരില്‍ 0.61 പേര്‍ക്കാണ് പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും യു കെയെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങള്‍ കുറവാണെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമർപ്പിച്ചു.
കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് കാലയളവ് 12 മുതല്‍ 16 വരെയാക്കി കോവിന്‍ ആപ് കോണ്‍ഫിഗര്‍ ചെയ്തു. എന്നാല്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ നിശ്ചയ പ്രകാരം വാക്സിന്‍ ലഭിക്കും. കോവിഡ് ചികിത്സാ പ്രോട്ടോകോളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കിയേക്കും. ഫലപ്രാപ്തി കുറവായതാണ് കാരണം. ഐസിഎംആര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ നടത്തും.
അതേസമയം, രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍.
കോവിഡ് മരുന്നായ 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് നല്‍കുന്ന രോഗികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
മരുന്നിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ പതിനായിരം ഡോസാണ് പുറത്തിറക്കിയത്.
കോവിഡിനെ പ്രതിരോധിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മരുന്നാണ് 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് എന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കും എന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
ഇതിന് പുറമേ രോഗികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത കുറയ്ക്കാനും ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവനും ഈ മരുന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പങ്കെടുത്തിരുന്നു.
കഴിഞ്ഞവര്‍ഷം മുതല്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം. രാജ്യത്തെ ഗവേഷകര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് ജനങ്ങള്‍ക്ക് ലഭ്യമാക്കി. മരുന്ന് വികസിപ്പിച്ചെടുത്തതില്‍ ഡിആര്‍ഡിഒ എന്ന സ്ഥാപനത്തെയും ശാസ്ത്രജ്ഞരെയും ഹര്‍ഷവര്‍ധന്‍ അഭിനന്ദിച്ചു.
പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കാവും ഈ മരുന്ന് നല്‍കുക. ഈ മരുന്ന് നല്‍കുന്ന തോടെ രോഗികളുടെ താഴ്ന്ന ഓക്‌സിജന്‍ നില പൂര്‍വാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആര്‍ഡിഒ ലാബാണ് മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























