രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങി; രാജ്യത്ത് കോവിഡ് കേസുകള്‍ 26 ദിവസത്തിന് ശേഷം 3 ലക്ഷത്തില്‍ താഴെയായി

രാജ്യത്ത് 26 ദിവസത്തിന് ശേഷം കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിന് താഴെയായി. കഴിഞ്ഞ ഏപ്രില്‍ 21 ന് ശേഷം ആദ്യമായാണ് കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്. ഇന്ന് 2,81,386 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,106 പേര്‍ മരിച്ചപ്പോള്‍ 3,78,741 പേര്‍ രോഗമുക്തരായി. രാജ്യത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച10 ലക്ഷം പേരില്‍ 0.61 പേര്‍ക്കാണ് പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും യു കെയെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങള്‍ കുറവാണെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി. കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ് 12 മുതല്‍ 16 ആഴ്ച വരെയാക്കി കോവിന്‍ ആപ് പരിഷ്‌കരിച്ചു. എന്നാല്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ നിശ്ചയ പ്രകാരം വാക്‌സിന്‍ ലഭിക്കും. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതായുളള പാര്‍ശ്വഫലം നാമമാത്രമാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി. കോവിഡ് ചികിത്സാ പ്രോട്ടോകോളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കിയേക്കും. ഫലപ്രാപ്തി കുറവായതാണ് കാരണം. ഐസിഎംആര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ നടത്തും.
https://www.facebook.com/Malayalivartha


























