കോവിഡ് ബാധിച്ച അമ്മമാരുടെ മക്കൾക്ക് മുലപ്പാൽ നൽകാമെന്ന മാതൃകപരമായ തീരുമാനവുമായി യുവതി രംഗത്ത്; കൂടുതല്‍ സ്ത്രീകളോട് ഈ ഉദ്യമത്തില്‍ പങ്കുചേരാൻ അഭ്യർത്ഥന, പിന്തുണയുമായി സോഷ്യൽമീഡിയ

കോവിഡ് അതിശക്തിയായി വ്യാപിക്കുമ്പോൾ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാരെയും ഇത് ബാധിക്കും. ഇപ്പോളിതാ നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ തയ്യാറാണെന്ന് മാതൃകപരമായ തീരുമാനവുമായി യുവതി രംഗത്ത് എത്തിയിരിക്കുകയാണ്.
കൊവിഡ് ബാധിച്ചതിനാല്‍ അമ്മമാരുടെ മുലപ്പാല്‍ സ്വീകരിക്കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് തന്‍റെ മുലപ്പാല്‍ നല്‍കാനുള്ള സന്നദ്ധതയാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ അമ്മയായ ഗുവാഹത്തി സ്വദേശിനിയായ റോണിത കൃഷ്ണ ശര്‍മ എന്ന യുവതി അറിയിച്ചത്.
ഗുവാഹത്തിയിലും പരിസര പ്രദേശങ്ങളിലും ഉള്ള നവജാത ശിശുക്കള്‍ക്ക് വേണ്ടിയാണ് റോണിതഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയതെന്നും വ്യക്തമാക്കി. 'ഈ കൊവിഡ് സമയത്ത് എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു നല്ല കാര്യം ഇതാണെന്നും' റോണിത തന്റെ ട്വീറ്റില്‍ കുറിച്ചു.ടാലന്‍റ് മാനേജറായി മുംബൈയില്‍ ജോലി ചെയ്‌ത് വരികയായിരുന്നു റോണിത.
മാര്‍ച്ച് 10ന് കുഞ്ഞ് ജനിച്ച ശേഷം അസമിലെ വീട്ടിലേക്ക് റോണിത മടങ്ങിയെത്തുകയായിരുന്നു. മുംബൈയിലെ സാഹചര്യം മോശമായതിനാലാണ് മടങ്ങിപോയത്.
കൂടുതല്‍ സ്ത്രീകളോട് ഈ ഉദ്യമത്തില്‍ പങ്കുചേരാനും റോണിത അഭ്യര്‍ഥിച്ചു.അതേസമയം, യുവതിയുടെ തീരുമാനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ . പിന്തുണയുമായി നിരവധിപേരാണ് രംഗത്ത് എത്തിയത്. കൂടാതെ ഇവരുടെ ട്വീറ്റിന് നിരവധിപേർ ലൈക്കും ഷെയറും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























