ടൗട്ടേ ചുഴലിക്കാറ്റ് മുംബൈയില്‍ കനത്ത നാശം വിതയ്ക്കുന്നു

ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായതോടെ മുംബൈയില്‍ കനത്ത നാശം വിതയ്ക്കുന്നു. മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ നിയന്ത്രണംവിട്ട് ഒഴുകിപ്പോയി.273 ഉം 137 ഉം യാത്രക്കാരുള്ള രണ്ട് ബാര്‍ജുകളാണ് ചുഴലിക്കാറ്റില്‍ തിങ്കളാഴ്ച ദിശതെറ്റിയത്. ബാര്‍ജുകളുടെ സഹായത്തിനായി നാവിക സേന കപ്പലുകള്‍ അയച്ചിട്ടുണ്ട്. 273 പേരുമായി ബോംബെ ഹൈ പ്രദേശത്തെ ഹീറ ഓയില്‍ ഫീല്‍ഡില്‍ ദിശതെറ്റിയ ബാര്‍ജ് 'പി 305' സഹായത്തിനായി അഭ്യര്‍ഥിച്ചുവെന്നും തിരിച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചി അയച്ചുവെന്നും നാവികസേന വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha


























