കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി ഡല്‍ഹിയില്‍ മരിച്ചു

കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി ഡല്‍ഹിയില്‍ മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശി തോട്ടത്തില്‍ വീട്ടില്‍ ജേക്കബ്. ടി (68), ആലപ്പുഴ ചെട്ടിക്കുളങ്ങര നെടുവേലില്‍ ഈ രേഷത്ത് മുരളീധരന്‍ നായര്‍(56) എന്നിവരാണ് മരിച്ചത്.
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ജേക്കബ്. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ബാത്ര ആശുപത്രിക്ക് സമീപമുള്ള ക്രിസ്ത്യന്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു.
സഫ്ദാര്‍ജംഗ് ജെറുസലേം മാര്‍ത്തോമ ചര്‍ച്ചിലെ അംഗമായിരുന്നു. മോഹന്‍ നഗറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു മുരളീധരന്‍ നായര്‍.
കോവിഡ് ബാധിച്ച് ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹം മരിച്ചത്. സംസ്‌ക്കാരം സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച സീമാപുരി ശ്മശാനത്തില്‍ നടക്കും. ഭാര്യ അംബിളി . മക്കള്‍ : ആര്യ, അരുന്ധതി .
https://www.facebook.com/Malayalivartha


























