യുപി സർക്കാരിന്റെ ഐ.ടി വിഭാഗത്തിലെ സമൂഹമാധ്യമ പേജ് കൈകാര്യം ചെയ്തിരുന്ന ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍; സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു
ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഐ.ടി വിഭാഗത്തിലെ സമൂഹമാധ്യമ പേജ് കൈകാര്യം ചെയ്തിരുന്ന സ്വകാര്യ കമ്ബനി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ലഖ്നോ ഇന്ദിര നഗറിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 28കാരനായ പാര്‍ഥ് ശ്രീവാസ്തവയാണ് മരിച്ചത്. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തതായി പോലീസ് കണ്ടെത്തിയത്. മുതിര്‍ന്ന ജീവനക്കാരുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പില്‍ പറയുന്നത്.
ബേസില്‍ എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പാര്‍ഥ്. യു.പി സര്‍ക്കാറിന്റെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഈ കമ്പനിയാണ് എന്നാണ്. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പുഷ്പേന്ദ്രക്കെതിരെയാണ് ആത്മഹത്യ കുറിപ്പിലെ പരാമര്‍ശം എന്നത്. പുഷ്പേന്ദ്ര തന്നെ വഞ്ചിച്ചതായും ഉപദ്രവിച്ചതായും ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതായും പാര്‍ഥ് കുറിപ്പില്‍ പറയുന്നു.
പാര്‍ഥിന്റെ ആത്മഹത്യക്കുറിപ്പ് വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പാര്ഥിെന്റ ആത്മഹത്യക്കുറിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. വന്‍തോതില്‍ പ്രചരിച്ചതോടെ ആരോ ഒഴിവാക്കിയതായും സഹോദരി ആരോപിച്ചു. അതേസമയം പാര്ഥിെന്റ മരണത്തില്‍ കുടുംബം പരാതി നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha



























