പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു

പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ (94) അന്തരിച്ചു. കോവിഡ് ബാധിച്ച് ഋഷികേശ് എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ 10 ദിവസമായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനായി പതിറ്റാണ്ടുകളായി പോരാടിയ സുന്ദര്‍ലാല്‍ ബഹുഗുണയ്ക്ക് പത്മവിഭൂഷന്‍ ലഭിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ തെഹ്രിയിലായിരുന്നു ജനനം.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യംവെച്ചുള്ള ചിപ്കോപ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിലാണ് അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തനായത്. തെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു.
ഹിമാലയത്തിലെ വനങ്ങളുടെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം അദ്ദേഹം പോരാടി. ചിപ്കോ പ്രസ്ഥാനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു.
https://www.facebook.com/Malayalivartha



























