മഹാരാഷ്ട്രയിൽ നക്സലുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 13 നക്സലുകളെ കൊലപ്പെടുത്തി..തെരച്ചിൽ തുടരുന്നു

മഹാരാഷ്ട്രയിൽ നക്സലുകളും സുരക്ഷാസേനയും തമ്മിലേറ്റുമുട്ടൽ... ഏറ്റുമുട്ടലില്‍ 13 നക്സലുകളുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ എടപള്ളി വന മേഖലയിലാണ് ഇത്തരത്തിൽ ഏറ്റുമുട്ടലുണ്ടായത്. മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ നടന്ന ഗാഡ്ചിരോലിയിലെ വനമേഖല
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് മഹാരാഷ്ട്ര പൊലീസും നക്സലും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്..എട്ടപ്പള്ളിയിലെ പെയ്ഡികോട്ട്മി വനത്തിൽ നക്സലുകൾ കൂടിക്കാഴ്ചയ്ക്കായി ഒത്തുകൂടുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു മഹാരാഷ്ട്ര പോലീസ് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 60 അംഗ കമാന്‍ഡോ സംഘത്തോടൊപ്പമാണ് പോലീസ് ഈ തിരച്ചിൽ നടത്തിയത് എന്ന് ഗഡ്ചിരോളി ഗോൻഡിയ റേഞ്ച് പോലീസ് ഐജി സന്ദീപ് പട്ടീൽ വ്യക്തമാക്കി. നക്സലുകള്‍ക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് കൂടുതൽ നക്സലുകള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു
കൊല്ലപ്പെട്ട നക്സലുകളില്‍ മുതിർന്ന നേതാക്കളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എൻകൗണ്ടര്‍ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് ഓടി രക്ഷപെട്ടതായാണ് സൂചന.
ഇവരുടെ പക്കൽ നിന്നും എസ്എൽആർ റൈഫിളുകളും 8 എംഎം റൈഫിളുകളും കുക്കര്‍ ബോംബും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടിരുന്നു
https://www.facebook.com/Malayalivartha



























