കനത്ത മഴയില്‍ റോഡിലെ ഗര്‍ത്തത്തില്‍ ട്രക്ക് വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്

കനത്ത മഴ തുടരുന്ന ഡല്‍ഹിയില്‍ റോഡിലെ വന്‍ ഗര്‍ത്തത്തിലേക്ക് ട്രക്ക് വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജാഫ്ഗഡ് റോഡില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
മെട്രോ നിര്‍മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. റോഡിെന്റ ഒരു വശത്തുകൂടി പതുക്കെ വരുന്ന ട്രക്ക് ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. കനത്ത മഴ കൂടി വില്ലനായതോടെയാണ് അപകടം. ഗര്‍ത്തയില്‍ ട്രക്ക് പൂര്‍ണമായും അകപ്പെട്ടു. അപകടത്തിെന്റ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡിെന്റ വശത്ത് നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നതും വിഡിയോയില്‍ കാണാം.
ടൗേട്ട ചുഴലിക്കാറ്റിെന്റ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് റെക്കോര്‍ഡ് മഴയാണ് പെയ്യുന്നത്. ഗുജറാത്തില്‍ കനത്ത നാശം വിതച്ച ടൗേട്ട സമീപപ്രദേശങ്ങളില്‍ കനത്തമഴക്കും കാറ്റിനും കാരണമായിരുന്നു.
https://www.facebook.com/Malayalivartha



























