Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാർജ് അപകടം: മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.... വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷിന്‍റെ ഭൗതിക ശരീരം തിരിച്ചറിഞ്ഞു...ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി , 186 പേരെ ഇതുവരെ രക്ഷപെടുത്തി.. 37 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു...

21 MAY 2021 03:06 PM IST
മലയാളി വാര്‍ത്ത

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈയിലുണ്ടായ ബാർജ്‌ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. 186 പേരെ ഇതുവരെ രക്ഷപെടുത്തി. ബാര്‍ജിലുണ്ടായിരുന്ന 26 പേരെയും വരപ്രദ ബോട്ടിലുണ്ടായിരുന്ന 11 പേരെയും ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പി-305 എന്ന ബാര്‍ജാണ് അപകടത്തില്‍പെട്ടത്

. ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയില്‍നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിപ്പോയ ബാര്‍ജില്‍ എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 തൊഴിലാളികൾ ഉണ്ടായിരുന്നു.

 

 

 

മൂന്നുദിവസം നീണ്ട കഠിനപ്രയത്‌നത്തിലാണ് നാവികസേനയും തീരരക്ഷാസേനയും ചേര്‍ന്ന് 186 പേരെ രക്ഷപ്പെടുത്തിയത്. ഇവരെയും കണ്ടെടുത്ത മൃതദേഹങ്ങളും കൊണ്ട് നാവികസേനയുടെ ഐ.എന്‍.എസ്. കൊച്ചി എന്ന കപ്പല്‍ ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി.

 


മുംബൈയ്ക്കടുത്ത് നങ്കൂരമിട്ടുകിടന്ന മൂന്ന് ബാര്‍ജുകളും ഒരു റിഗ്ഗുമാണ് അപകടത്തില്‍പ്പെട്ടത്. നാവികസേനയുടെ കപ്പലുകളായ ഐ‌എൻ‌എസ് കൊച്ചി, ഐ‌എൻ‌എസ് ബിയാസ്, ഐ‌എൻ‌എസ് ബെത്വ, ഐ‌എൻ‌എസ് ടെഗ്, പി 8 ഐ സമുദ്ര നിരീക്ഷണ വിമാനം, ചേതക്, എ‌എൽ‌എച്ച്, സീക്കിംഗ് ഹെലികോപ്റ്ററുകൾ എന്നിവ എസ്‌എ‌ആർ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് നാവികസേനയുടെ വക്താവ് അറിയിച്ചു.

 

 

 

മരണങ്ങള്‍ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരു ബാര്‍ജായ ഗാല്‍ കണ്‍സ്ട്രക്ടറിലെ 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.


ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിട്ടും ബാര്‍ജ് പി-305 ഇവിടെ തുടര്‍ന്നത് സംബന്ധിച്ച് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മുംബൈ ബര്‍ജ്‌ അപകടത്തില്‍ ഇതുവരെ മൂന്ന് മലയാളികള്‍ മരിച്ചു. കല്‍പറ്റ സ്വദേശിയായ ജോമിഷ്‌, വടുവഞ്ചാല്‍ സ്വദേശി സുമേഷ്‌, കോട്ടയം സ്വദേശിയായ സഫിന്‍ ഇസ്‌മയില്‍ എന്നിവരാണ് മരിച്ചത്.

 

 

 

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഇവ ബാര്‍ജിലുള്ളവരുടേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും നാവികസേന അധികൃതര്‍ അറിയിച്ചു.

 

ബാർജ് അപകടത്തിൽ മരിച്ചവരിൽ അവസാനം തിരിച്ചറിഞ്ഞ മലയാളിയെ വടുവഞ്ചാൽ സ്വദേശി സുമേഷാണ് . വടുവചാൽ മേലെ വെള്ളേരി സുധാകരന്‍റെ മകനാണ്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു സുമേഷ്.ഇതോടെ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി..

 

കഴിഞ്ഞ ഒക്ടോബറിലാണ് സുമേഷ് നാട്ടിൽ വന്നത് ആ മാസം തന്നെ കമ്പനിയിലേക്ക് മടങ്ങുകയും ചെയ്തു. രണ്ട് വർഷം മുമ്പാണ് സുമേഷിന്‍റെ വിവാഹം നടന്നത്. സുമേഷിന്റെ മരണ വിവരം കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കൂടെയുള്ള സുഹൃത്താണ് ബന്ധുക്കളെ ആദ്യം വിവരമറിയിച്ചത്.

 

തുടർന്ന് ഇന്നലെ രാത്രിയോടെ സുമേഷിന്‍റെ ഭൗതിക ശരീരം തിരിച്ചറിഞ്ഞു. മുംബൈയിലെ ജെ ജെ ഹോസ്പിറ്റലിലാണ് ഭൗതിക ശരീരമുള്ളത്. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (11 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (27 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (37 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (51 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends