Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്​ടമായ ആ കുഞ്ഞുങ്ങളുടെ വളര്‍ത്തച്ഛന്‍ ആകേണ്ടത്​ സര്‍ക്കാറിന്‍റെ ഉത്തരവാദിത്വം! അനാഥ കുഞ്ഞുങ്ങളെ ഏറ്റെടുത്ത്​ പഞ്ചാബ് ​; പ്രതിമാസം 1500 രൂപയും ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസവും

21 MAY 2021 04:27 PM IST
മലയാളി വാര്‍ത്ത

കോവിഡ്​ വ്യാപനം മൂലം മാതാപിതാക്കളെ നഷ്​ടമായ കുട്ടികള്‍ക്ക്​ പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷ പെന്‍ഷനായി നല്‍കാന്‍ പഞ്ചാബ്​ സര്‍ക്കാര്‍ തീരുമാനിച്ചു.കുഞ്ഞുങ്ങള്‍ക്ക് ബിരുദതലം വരെ​ സൗജന്യ വിദ്യാഭ്യാസവും സര്‍ക്കാര്‍ നല്‍കും. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്​ടമായ ആ കുഞ്ഞുങ്ങളുടെ വളര്‍ത്തച്ഛന്‍ ആകേണ്ടത്​ സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണെന്ന്​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു

കൂടാതെ നാഥനെ നഷ്​ടപ്പെട്ട കുടുംബങ്ങള്‍ക്ക്​ സാമ്പത്തിക സഹായം നല്‍കാനും തീരുമാനമായി. ജൂലായ് ഒന്ന്​ മുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങും.കോവിഡ്​ മഹാമാരി മൂലം അനാഥരായ കുഞ്ഞുങ്ങള്‍ക്കും ഗൃഹനാഥനെ നഷ്​ടമായ കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കും സര്‍ക്കാര്‍ സ്​ഥാപനങ്ങളിലാകും വിദ്യാഭ്യാസ സൗകര്യം തയ്യാറാക്കുന്നത്. 

അനാഥര്‍ക്ക് 21 വയസ്സ് തികയുന്നതുവരെയും ഗൃഹനാഥരെ നഷ്​ടമായവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു.

ദരിദ്ര കുടുംബാംഗങ്ങള്‍ക്ക് ‘ഘര്‍ ഘര്‍ റോസ്‌ഗാര്‍ ടെ കരോബാര്‍ മിഷന്‍’ കീഴില്‍ അനുയോജ്യമായ ജോലി കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായിക്കും.കോവിഡ് ബാധിതര്‍ക്ക് 51,000 രൂപ ഗ്രാന്‍റ്​ നല്‍കുന്ന ആശീര്‍വാദ്​ പദ്ധതിക്ക്​ ജൂലൈ ഒന്നിന്​ ആരംഭം കുറിക്കും .ഇവര്‍ക്ക്​ സംസ്ഥാന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം സൗജന്യ റേഷനും സര്‍ബത്ത് സേഹത്ത് ബിമ യോജനയ്ക്ക് കീഴില്‍ ഇന്‍ഷൂറന്‍സ്​ കവറേജ് ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (11 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (27 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (37 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (51 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends