Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലഡാക്കിൽ ചൈനയുടെ സൈനിക അഭ്യാസം: ഇന്ത്യ ഭയപ്പെടേണ്ടതില്ലെന്നും സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും എന്തും പ്രതിരോധിക്കാൻ സൈന്യം സജ്ജമെന്നും കരസേന മേധാവിയുടെ ഉറപ്പ്

21 MAY 2021 04:42 PM IST
മലയാളി വാര്‍ത്ത

ഒരു ഇടവേളയ്ക്കു ശേഷം ലഡാക്കിൽ വീണ്ടും ചൈന തുനിഞ്ഞിറങ്ങിരിക്കുകയാണ്. ചൈനയുടെ സൈനിക അഭ്യാസം നടക്കുകയാണ് ലഡാക്കിൽ... എന്നാൽ ഈ കാര്യത്തിൽ ഇന്ത്യ ഭയപ്പെടേണ്ടതില്ലെന്നും. സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും എന്തും പ്രതിരോധിക്കാൻ സൈന്യം സജ്ജമെന്നും കരസേന മേധാവി വ്യക്തമാക്കിയിരിക്കുകയാണ്.


ലഡാക്ക് അതിർത്തിയിൽ ചൈന നടത്തുന്ന ഇടപെടലുകൾ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച് വരികയാണെന്ന് വ്യക്തമാക്കി കരസേന മേധാവി ജനറൽ എംഎം. നരവാനയുടെ വാക്കുകൾ ഏറെ ആശ്വാസകരമാണ്. ലഡാക്കിലെ ചൈനീസ് മേഖലകളിൽ ചൈനീസ് സൈന്യം അഭ്യാസ പ്രകടനങ്ങൾ നടത്തുന്നുന്നുവെന്ന റിപ്പോർട്ടുകളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ചൈന കടന്നു കയറ്റം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഘർഷ മേഖലകളിൽ നിന്നുള്ള പിന്മാറ്റം വളരെ സൗഹാർദ്ദ പരമായി തന്നെ പുരോഗമിക്കുകയാണ്. എങ്കിൽപോലും ഇന്ത്യൻ സൈന്യം അതീവ ജാഗ്രത പുലർത്തുന്നുണ്ട്. യഥാർത്ഥ നിയന്ത്രണ രേഖയിലുണ്ടാകുന്ന ഏത് വെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജമാണ്. സൈനിക പിന്മാറ്റം ആരംഭിച്ചതു മുതൽ അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റം ഉണ്ടായിട്ടില്ലെന്നും നരവാനെ ഉറപ്പുനൽകി.

അതിർത്തിയിൽ ചൈന നടത്തുന്ന സൈനിക അഭ്യാസ പ്രകടനങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത് എല്ലാവർഷവും അവർ നടത്താറുള്ള അഭ്യാസ പ്രകടനങ്ങളുടെ ഭാഗമാണ്. ചൈനീസ് മേഖലയ്ക്ക് സമീപ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തെയും l വിന്യസിച്ചിട്ടുണ്ട്. സൈനിക പിന്മാറ്റം ആരംഭിച്ചതു മുതൽ വടക്കൻ മേഖലകളിൽ ഇന്ത്യ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ഇന്ത്യാ-ചൈന അതിർത്തിയിൽ 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കുക എന്ന പരിമിതമായ ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യ കഴിഞ്ഞ ഒമ്പതുമാസമായി നയങ്ങൾ രൂപവത്കരിച്ചതും പ്രവർത്തിച്ചതും. ചർച്ചകൾ, യുദ്ധത്തിന് തയ്യാറെടുക്കൽ, സാമ്പത്തികനിയന്ത്രണങ്ങൾ എന്നിവയായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്ന നടപടികൾ. ഇവ ഫലപ്രദമായിത്തീരുകയും ചെയ്തു. ലഡാക്കിൽ ചൈന ആക്രമിച്ച നാലുപ്രദേശങ്ങളിൽ രണ്ടും പൂർവസ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയും ചൈനയും അവരവരുടെ പഴയസ്ഥാനങ്ങളിലേക്ക് പിന്മാറിയിരുന്നു . മറ്റു പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ഗ്യാൻവാനിലും പാംഗോങ് തടാകത്തിന്റെ ഇരുവശത്തും ഇന്ത്യയും ചൈനയും പിന്മാറുന്നു എന്നുള്ളത് ആശ്വാസകരമാണ്.

സൈന്യങ്ങളുടെ പിൻവാങ്ങലിനെപ്പറ്റി ആദ്യം ചൈനയും പിന്നീട് ഇന്ത്യയും നടത്തിയ പ്രസ്താവനകളിൽ ഊന്നിപ്പറഞ്ഞത് അത് ഘട്ടംഘട്ടമായും ഏകോപനത്തോടും സമകാലീനതയോടുംകൂടി ആയിരിക്കും എന്നുമായിരുന്നു. ' ആദ്യഘട്ടത്തിൽ പിൻവാങ്ങുന്നത് ടാങ്കുകളും മറ്റു ഭാരവത്തായ ആയുധങ്ങളുമായിരുന്നു . പാംഗോങ് തടാകത്തിന്റെ തെക്കൻകരയിൽനിന്ന് ഇന്ത്യയും വടക്കൻകരയിൽനിന്ന് ചൈനയും പിന്മാറിക്കഴിഞ്ഞാൽ ഇന്ത്യ ഫിംഗർ 3 എന്നും ഥാപ്പാ പോയന്റ് എന്നും അറിയപ്പെടുന്ന സ്ഥലത്തും ചൈന ഫിംഗർ 8 എന്ന് അറിയപ്പെട്ട സ്ഥലത്തും നിലയുറപ്പിക്കും. അവിടെയായിരുന്നു ഇന്ത്യയും ചൈനയും ഏപ്രിൽ 2020 വരെ നിന്നിരുന്നത്.

പിൻവാങ്ങലിന്റെ ഭാഗമായി രണ്ടുസൈന്യങ്ങൾക്ക് ഇടയിലുണ്ടാകുന്ന സ്ഥലത്ത് മുൻകാലത്ത് രണ്ടുസൈന്യങ്ങളും റോന്തുചുറ്റിയിരുന്നു. ഇത്തവണത്തെ കരാറനുസരിച്ച് ഈ റോന്തുചുറ്റൽ താത്കാലികമായി നിർത്തിവെക്കാൻ രണ്ടുരാജ്യങ്ങളും സമ്മതിച്ചിരിക്കുകയാണ്. തമ്മിൽ ഉണ്ടായിരുന്ന തർക്കങ്ങളും ഏറ്റുമുട്ടലും അവസാനിപ്പിക്കാനാണ് ഈ നടപടി. ഇപ്പോൾ ആ സ്ഥലം 'ആരുടേതുമല്ലാത്ത' സ്ഥലമാക്കാനാണ് സാധ്യത. അതിർത്തി നിശ്ചയിച്ചതിനുശേഷമേ ഈ സ്ഥലം ആരുടേതാണെന്ന് തീരുമാനിക്കാൻ സാധ്യമാകുകയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (10 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (26 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (36 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (50 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends