Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിവിംഗ് ടുഗെദര്‍ കുറ്റമല്ല... പ്രായപൂര്‍ത്തിയായവര്‍ വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി; കോടതി ഇടപെട്ടത് 22 വയസുകാരിയായ സ്ത്രീയും 19 വയസുകാരനുമായ യുവാവും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചപ്പോള്‍

21 MAY 2021 04:45 PM IST
മലയാളി വാര്‍ത്ത

ലിവിംഗ് ടുഗെദര്‍ കുറ്റകരമല്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി. പ്രായപൂര്‍ത്തിയായവര്‍ വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നതില്‍ കുറ്റകരമായി ഒന്നുമില്ല എന്ന് കോടതി വ്യക്തമാക്കി. ലിവിംഗ് ടുഗെദര്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം, എന്നാല്‍ ഇത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു.

ജയ്ശ്രീ താക്കൂര്‍ അധ്യക്ഷയായ ബഞ്ചിന്റെതാണ് നിരീക്ഷണം. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ലിവിംഗ് ടുഗെദറിലാണെന്നും സ്ത്രീയുടെ കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ടെന്നും ഇതിനാല്‍ ഒരുമിച്ച് ജീവിക്കാന്‍ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

ഗുല്‍സ കുമാരി (19), ഗുര്‍വിന്ദര്‍ സിംഗ് (22) എന്നിവര്‍ തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതായും താമസിയാതെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായും പറഞ്ഞ് നല്‍കിയ ഹരജിയിലായിരുന്നു കോടതി പരാമര്‍ശം. ഗുല്‍സ കുമാരിയുടെ ബന്ധുക്കളില്‍ നിന്ന് ഇവര്‍ക്ക് ഭീഷണിയുള്ളതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. പുരുഷന് വിവാഹ പ്രായമാകുന്ന 21 വയസ്സുവരെ ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

യുവതിക്കും യുവാവിനും ജീവന് ഭീഷണിയുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.'ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സാമൂഹ്യമായി സ്വീകാര്യത കൂടുന്നുണ്ട്. ലിവിംഗ് ടുഗദര്‍ ഒരിക്കലും കുറ്റകൃത്യമല്ല. മറ്റെല്ലാ പൗരന്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ ലിവിംഗ് ടുഗദറായിട്ടുള്ള ദമ്പതികള്‍ക്കുമുണ്ട്,' കോടതി പറഞ്ഞു.

നേരത്തെ ലിവിംഗ് ടുഗദര്‍ അനുവദിക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പറഞ്ഞിരുന്നു. വാസ്തവത്തില്‍ ഹര്‍ജി സമര്‍പ്പിച്ചവര്‍ ഉദ്ദേശിക്കുന്നത് അവരുടെ ലിവ് ഇന്‍ റിലേഷനുള്ള അംഗീകാരമാണെന്നും അത് ധാര്‍മ്മികമായും സാമൂഹികമായും സ്വീകാര്യമല്ലെന്നും പറഞ്ഞ കോടതി ഹര്‍ജിയില്‍ ഒരു സംരക്ഷണ ഉത്തരവും പാസാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം തള്ളുകയായിരുന്നു. ജസ്റ്റിസ് എച്ച് എസ് മദാന്റെയായിരുന്നു ഉത്തരവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (12 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (19 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (28 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (38 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (52 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends