ഭാരത് ബയോടെക്: കോവിഡ് വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ തയാറെടുക്കുന്നു, പ്രതിവർഷം 700 ദശലക്ഷം ഡോസ് കോവാക്സിൻ നിർമ്മിക്കാനാണ് കമ്പനിയുടെ പദ്ധതി

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള കോവിഡ് വാക്‌സിനേഷന്‍ പ്രചാരണങ്ങള്‍ക്ക് പിന്തുണയ്ക്കുന്നതിനായി കോവാക്‌സിന്‍ ഉല്പാദന ശേഷി വിപുലീകരിക്കുന്നതായി ഭാരത് ബയോടെക് അറിയിച്ചു.
ഹൈദരാബാദിലെയും ബെംഗ്ലൂരിലെയും ഒന്നിലധികം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി 700 ദശലക്ഷം ഡോസുകള്‍ എത്തിച്ചേരാനുള്ള ഉല്പാദന ശേഷി വിപുലീകരണം നടപ്പാക്കിയിട്ടുണ്ട്. ഇത് ലോകത്തെ ഏറ്റവും വലിയ വൈറല്‍ വാക്‌സിന്റെ ഉല്പാദന ശേഷിയാണ്.
ഭാരത് ബയോടെക്കിന്റെയും മറ്റ് പൊതുമേഖലാ നിർമ്മാതാക്കളുടെയും ശേഷി വർധിപ്പിക്കാനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനായി ഏകദേശം 65 കോടി രൂപയുടെ സഹായം സർക്കാർ വാഗ്ദാനം ചെയ്തു. കഴിഞ്ഞാഴ്ച കേന്ദ്ര ഗവണ്‍മെന്റ് ഫാര്‍മ സ്ഥാപനത്തിന് 650 മില്യണ്‍ ഡോളര്‍ ഗ്രാന്റ് അനുവദിക്കുകയും ചെയ്തു . ഇതിനെ തുടര്‍ന്നാണ് വിപുലീകരണം.
ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിൻ ഉത്പാദനം കുറവാണെന്ന വർത്തകൾക്കിടെ, മെയ്-ജൂൺ മാസത്തോടെ കോവാക്സിൻ ഉൽപാദന ശേഷി ഇരട്ടിയാക്കുമെന്നും ജൂലൈ-ഓഗസ്റ്റ് മാസത്തോടെ ഇത് ആറ് മുതൽ ഏഴ് മടങ്ങ് വരെ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സെപ്റ്റംബറോടെ കോവാക്സിൻ ഉൽപാദനം പ്രതിമാസം 10 കോടി ഡോസിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
വെറോ സെൽ പ്ലാറ്റ്ഫോം ടെക്നോളജിയെ അടിസ്ഥാനമാക്കി വാക്സിനുകൾ നിർമ്മിക്കുന്നതിനായി ഇതിനകം തന്നെ പ്രവർത്തിക്കുന്ന ജിഎംപി സൗകര്യങ്ങൾ ഉപയോഗിച്ച് പ്രതിവർഷം 200 ദശലക്ഷം ഡോസ് കോവാക്സിൻ ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും ധനകാര്യ മന്ത്രാലയം അനുവദിച്ചിരിക്കുന്ന പേയ്‌മെന്റ് എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് . കോവിഡ് വാക്‌സിന്റെ ഉല്പാദന ശേഷി 100 ദശലക്ഷം ഡോസുകള്‍ക്കപ്പുറത്തേക്ക് വര്‍ദ്ധിപ്പിക്കുന്നതിന് 3,000 കോടി രൂപ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.
ഭാരത് ബയോടെക് കോവിഡ് വാക്സിൻ ഉത്പാദനം കൂട്ടുന്നതിന്റെ ഫലമായി ഓഗസ്റ്റിനും ഡിസംബറിനും ഇടയിൽ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും വാക്സിൻ നൽകാനാവുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha



























