ഓഫിസിലെ ശുചീകരണ തൊഴിലാളിയെ ഉടമയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു, വിഡിയോ പകര്‍ത്തി; സംഭവം പുറത്തറിഞ്ഞാൽ വിഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി... ഒടുവിൽ കൊടും ക്രൂരത പുറംലോകമറിഞ്ഞതിങ്ങനെ

ഓഫിസിലെ ശുചീകരണ തൊഴിലാളിയെ തൊഴിലുടമയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഗുജറാത്തിലെ ഭാവ്നഗര്‍ കുബാര്‍വാഡിലാണ് നാടിനെ നടുക്കിയ സംഭവം.
40 വയസുകാരിയായ സ്ത്രീ പതിവുപോലെ ഒാഫിസില്‍ ശുചീകരണത്തിന് വന്നതായിരുന്നു. ആ സമയം അവിടെ തൊഴിലുടമ കപില്‍ ചുദാസാമയും സുഹൃത്തുക്കളായ രാഗേഷ് മക്വാന, ദിനേഷ് മക്വാന എന്നിവരും സംഭവത്തിൽ ഉണ്ടായിരുന്നു.
യുവതി ഓഫീസിനകം ശുചീകരിച്ചുകൊണ്ടിരുന്നപ്പോൾ പുറത്തേക്കുള്ള വാതില്‍ പെട്ടെന്ന് പൂട്ടുകയായിരുന്നത്രെ. മൂന്ന് പേരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അതിെന്റ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
കഴിഞ്ഞ എപ്രില്‍ ഒന്നിനായിരുന്നു സംഭവം. ഒാഫീസില്‍ നടന്ന കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ വിഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് ഭയന്ന യുവതി നടന്ന സംഭവങ്ങള്‍ ആരോടും പറഞ്ഞില്ല. എന്നാല്‍, ആ ഓഫീസിലെ ജോലി അവര്‍ ഉപേക്ഷിച്ചു.
യുവതി ഒാഫീസ് ഉപേക്ഷിച്ചതോടെ അക്രമിസംഘം വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. മേയ് 14 ഒാടെയാണ് ബലാത്സംഗ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത് യുവതി അറിയുന്നത്. തകര്‍ന്ന പോയ അവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഓഫീസ് ഉടമയുടെ സുഹൃത്തുക്കളായ രണ്ട് പ്രതികളെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഫീസ് ഉടമ കപില്‍ ചുദാസമയെ ഇതുവരെയും അറസ്റ് ചെയ്തില്ല.
https://www.facebook.com/Malayalivartha



























