കോവിഡ് വ്യാപനം രൂക്ഷം; കര്‍ണാടകയില്‍ ലോക്ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി

കര്‍ണാടകയില്‍ ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. ജൂണ്‍ ഏഴുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. നിലവില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മെയ് 24ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്.
കര്‍ണാടകയില്‍ ഇന്ന് 32,218 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 9,591 കേസുകള്‍ ബാംഗളൂരു നഗരത്തില്‍ നിന്ന് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 353 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യപ്രവര്‍ത്തകരില്‍ വ്യാപകമായി രോഗബാധ കണ്ടുവരുന്നതിനാല്‍ അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.
അടുത്ത രണ്ടാഴ്ചയിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. രാവിലെ പത്തുമണിക്കുശേഷവും ആളുകള്‍ കറങ്ങിനടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നവര്‍ക്ക് ജില്ലാ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























