കോവിഡ് വ്യാപനം രൂക്ഷം... കര്‍ണാടകയില്‍ ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

കോവിഡ് വ്യാപനം പരിധിവിടുന്നതിന്റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ച കൂടി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 7 വരെ നീട്ടി.കഴിഞ്ഞ 10ന് നിലവില്‍ വന്ന അടച്ചിടല്‍ 24 വരെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ വൈറസിന്റെ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടുന്നതെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു.
നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ജൂണ്‍ 7നു രാവിലെ 6 വരെ തുടരുമെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു.
നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാവിലെ 6-10 വരെ മാത്രമേ അവശ്യസാധനങ്ങളും മറ്റും വാങ്ങാന്‍ ജനത്തിന് അവസരമുള്ളൂ. ബെംഗളൂരുവിലും മറ്റും രാവിലെ 10നു ശേഷവും ജനം നിരത്തിലിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.പൊലീസ് നടപടി കര്‍ക്കശമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാവിലെ 9.45നു തന്നെ അവശ്യസാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുന്ന സാഹചര്യമുണ്ടാകണം. മാസ്‌ക്കും അകലവും സാനിറ്റൈസറും പോലുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരങ്ങളിലെ ചേരികളിലും ഗ്രാമ, ജില്ലകളിലും കോവിഡ് വ്യാപനവും മരണങ്ങളും പരിധിവിടുന്ന സാഹചര്യമുണ്ട്.
https://www.facebook.com/Malayalivartha



























