Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഞ്ചാരികളുടെ മനം കവരുന്ന കൊണാർക്ക് സൂര്യക്ഷേത്രം...യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഈ ക്ഷേത്രം.. ഇനിയും അറിയാത്ത നിരവധി കാര്യങ്ങൾ....

22 MAY 2021 10:45 AM IST
മലയാളി വാര്‍ത്ത

കടല്‍ത്തീരത്ത് കാലം കൊത്തി വെച്ചൊരു കല്‍ക്കൊട്ടാരം.. കലിംഗ ദേശത്തിന്റെ സമസ്ത സൗന്ദര്യവും ആവാഹിച്ച് പന്തീരായിരം ശില്‍പ്പികള്‍ പന്ത്രണ്ടാണ്ട് കൊല്ലം കൊണ്ട് മണല്‍കല്ലില്‍ കടഞ്ഞെടുത്തൊരു സൂര്യക്ഷേത്രം.

 

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംരക്ഷണമൊരുക്കുന്നുണ്ടെങ്കിലും ഇനിയെത്രകാലം ഇന്ത്യയുടെ ഈ അത്ഭുതം ബാക്കിയുണ്ടാവുമെന്നതാണ് കൊണാര്‍ക്കില്‍ നിന്ന് മടങ്ങുന്ന ഓരോ സഞ്ചാരികളും മനസ്സില്‍ ചോദിക്കുന്ന ചോദ്യം..ഇന്ന് മലയാളി വാര്‍ത്ത ഫോക്കസില്‍ ചര്‍ച്ചചെയ്യുന്നു കൊണാര്‍ക്ക് സൂര്യക്ഷേത്രം .

 

 

പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്‌. സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്.

 

പ്രശസ്ത മത-വിനോദസഞ്ചാര കേന്ദ്രമായ പുരിയിൽ നിന്നും 35 കി.മീ.റും തലസ്ഥാന നഗരമായ ഭുവനേശ്വർ 65 കി.മീ.റും മാറിയാണ് കോണാർക്ക് സ്ഥിതിചെയ്യുന്നത്. ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.

 

 

എൻ.ഡി.ടി.വിയുടെ ഒരു സർവേ പ്രകാരം ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി ഇത് പരിഗണിക്കപ്പെട്ടു. ഒഡിഷയിലെ തന്നെ ഏറ്റവും പ്രശസ്തവും ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കൊണാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഈ സൂര്യ ക്ഷേത്രം.യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ലോകത്തെ പല കോണുകളില്‍ നിന്നും ആള്‍ക്കാര്‍ എത്തിച്ചേരാറുണ്ട്. യുനെസ്‌കോയുടെ പട്ടികയിലുള്ളതിനാല്‍ നല്ല രീതിയില്‍ സംരക്ഷിച്ചു പോരുന്നുമുണ്ട്. ഇതിന്റെ നിര്‍മ്മിതിയും നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വാസ്തു വിദ്യയുമാണ് ഏറെ ശ്രദ്ധേയമാകുന്നത്.

അതുകൂടാതെ കൊണാർക്ക് എന്ന പദത്തിന് സൂര്യന്റെ ദിക്ക് എന്ന് അർഥമാണ്. കോൺ എന്ന വാക്കിനു മൂല, ദിക്ക്, എന്നൊക്കെയാണ് അർത്ഥം. അർക്കൻ എന്നാൽ സൂര്യൻ. അതിനാൽ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്ന അർഥത്തിൽ ഈ വാക്ക് ക്ഷേത്രത്തിനു പേരായി നൽകപ്പെട്ടു. മാത്രമല്ല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പഴയ ഗംഗാ രാജ്യത്തിന്റെയും ഭാരതത്തിന്റെയും കിഴക്കു ഭാഗത്താണ്. വിദേശീയർ ഈ ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നു വിളിക്കുന്നു. എന്നാല്‍ ഈ ക്ഷേത്രത്തിനെ യൂറോപ്യൻ നാവികർ "ബ്ലാക്ക് പഗോഡ" എന്നു വിളിച്ചിരുന്നു , കാരണം അവരുടെ തീരദേശ യാത്രയിൽ അവർക്ക് ഒരു പ്രധാന നാഴികക്കല്ലായിരുന്നു ഈ ക്ഷേത്രം . പുരിയിലെ ജഗന്നാഥന്റെ വെളുത്ത നിറമുള്ള ക്ഷേത്രം വെളുത്ത പഗോഡ എന്നും അറിയപ്പെടുന്നു. .

 

 

 

'ബ്രഹ്മപുരാണത്തിൽ' അർക്കക്ഷേത്രത്തിലെ സൂര്യദേവനെ കൊണാദിത്യ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് . അതിനാൽ കോണാദിത്യനെ അല്ലെങ്കിൽ സൂര്യദേവനെ ആരാധിച്ചിരുന്ന സ്ഥലത്തെ കൊണാർക്ക് എന്നും വിളിച്ചിരുന്നു . വിജയത്തിന്റെ , മഹത്ത്വത്തിന്റെ സ്മരണയ്ക്കായി വിഷ്ണു ഗായസൂർ എന്ന രാക്ഷസനെ കൊന്നശേഷം പുരിയിൽ തന്റെ ശക് , ഭുവനേശ്വറിൽ സുദർശന ചക്രം , ജജാപൂറിൽ ഗദ , കൊണാറക്കിൽ താമര എന്നിവ സ്ഥാപിച്ചതായി പുരുഷോത്തം മഹാത്മ്യയിൽ വിവരിച്ചിരിക്കുന്നു .

 

അവ പിന്നീട് യഥാക്രമം ശംഖക്ഷേത്രം , ചക്രക്ഷേത്രം , ഗദാക്ഷേത്രം , പത്മക്ഷേത്രം എന്നിങ്ങനെ അറിയപ്പെട്ടു . കിഴക്കൻ കടൽത്തീരത്തെ ഈ കോണിൽ കൊണാർക്ക് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പേഴും സ്ഥിതിചെയ്യുന്നു , കൊത്തുപണികളുള്ള ചക്രങ്ങളും നിരകളും പാനലുകളും ഉള്ള ഭീമാകാരമായ രഥത്തോട് സാമ്യമുള്ളതാണ് ഇത് . ഒറീസൻ വാസ്തുവിദ്യ അതിന്റെ പരകോടിയിലെത്തിയ കാലത്തെ ഒരു നിശ്ശബ്ദ ഓർമ്മപ്പെടുത്തലായി ഇത് ഇപ്പോഴും നിലകൊള്ളുന്നു.

 

 

 

അത് കൂടാതെ ഈ കൊണാര്‍ക്ക് ഒരു അപൂർണ്ണമായ ക്ഷേത്രമാണ്.കാരണം കൊണാര്‍ക്ക് ക്ഷേത്രം പണി കഴിപ്പിച്ച നരസിംഹദേവൻ ഒന്നാമൻ രാജാവിന്റെ അകാലത്തിലുള്ള മരണം കാരണം ക്ഷേത്ര നിർമ്മാണം പാതി വഴിയിൽ മുടങ്ങിയിരുന്നു . ഏറെ നാൾ ഇങ്ങനെ പണികളൊന്നും നടക്കതെയായപ്പോൾ ക്ഷേത്രം തകർന്നു വീണു. പക്ഷേ ഈ വാദത്തിനു ചരിത്രപരമായി തെളിവുകളൊന്നുമില്ല . ഇതിന്റെ ഫലമായി അപൂർണ്ണമായ ഘടന കാലക്രമേണ തകർന്നു . പല ചരിത്രകാരന്മാരും പറയുന്നത് ക്ഷേത്ര നിർമ്മാണം എ. ഡി 1253 ഇൽ തുടങ്ങി എ ഡി 1260 ഇൽ അവസാനിച്ചു എന്നാണ് . പുരി ജഗന്നാഥ ക്ഷേത്രത്തിലെ മഡാല പഞ്ജിയുടെ രേഖകളിൽ നിന്നും എ ഡി 1278 മുതൽ 1282 വരെയാണ് ലങ്കുല നരസിംഹ ദേവ രാജാവ് ഭരിച്ചിരുന്നതെന്ന് ചില ചെമ്പ് ഫലകങ്ങളിൽ നിന്നും ഇത് വ്യക്തമാണ് .

കൊണാർക്ക് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായതായാണ് പല ചരിത്രകാരന്മാരുടെയും അഭിപ്രായം . അതിനാൽ നിർമ്മാണം പൂർത്തിയാകാത്തതിനാൽ ക്ഷേത്രം തകർന്നുവെന്ന വാദം ശരിയല്ല . കൊണാർക്ക്‌ ക്ഷേത്രത്തിന്റെ നല്ല ഭാഗവും നശിച്ചു കഴിഞ്ഞു. പ്രധാന ശ്രീകോവിൽ ഇപ്പോൾ നിലവിലില്ല. ഇത് 1837 ൽ തകർന്നു വീണതായി പറയുന്നു. ഇവിടെ നിന്നും കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങൾ, ജ്യാമിതീയ രൂപങ്ങൾ, എന്നിവ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

 

 

നാശത്തിന്റെ വക്കിലായ ഈ ക്ഷേത്രം ഇടിഞ്ഞു വീഴാതിരിക്കാനായി ഉൾഭാഗം കല്ലും മണ്ണും നിറച്ച് അടച്ചിരിക്കുകയാണ്. കൂടാതെ ക്ഷേത്രം ഇപ്പോൾ ഇരുമ്പ് പൈപ്പുകളാൽ താങ്ങി നിർത്തിയിരിക്കുന്നു. പ്രധാന ക്ഷേത്രത്തിന് ചുറ്റും ഇരുപത്തി രണ്ട് ഉപക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വൈഷ്ണവ ക്ഷേത്രവും മായാ ദേവീ ക്ഷേത്രവും മാത്രമേ അവശേഷിക്കുന്നുള്ളൂ .നടന മണ്ഡപം, ഭോഗ മണ്ഡപം, ജഗന്മോഹൻ മണ്ഡപം എന്നിവ ഇപ്പോഴും നില നിൽക്കുന്നു. ഇപ്പോൾ കാണപ്പെടുന്ന വലിയ സമുച്ചയമാണു ജഗന്മോഹൻ മണ്ഡപം.

അതോടപ്പം കൊണാര്‍ക്ക് ക്ഷേത്രത്തിന് ഒരുപാട് പ്രത്യേക്തകള്‍ ഉണ്ട്. ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകൾ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെ കാണാവുന്നതാണ്. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു.

 

 

ഇവിടെ പണ്ട് സൂര്യനോടുള്ള ആരാധന എന്ന നിലയിൽ കലാരൂപങ്ങൾ സംഘടിപ്പിച്ചിരുന്നു. രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ടു ചക്രങ്ങൾ വീതമുണ്ട്. വളരെ അത്ഭുതാവഹമായ ഒരു വസ്തുത, ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴൽ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താൻ സാധിച്ചിരുന്നു എന്നുള്ളതാണ്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്. ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം.

 

ഇത് നിർമിച്ചിരിക്കുന്ന ഓരോ കല്പ്പാളികളിലും അത് കാണാൻ കഴിയും. ക്ഷേത്രത്തിലെ ചുമർ ശില്പങ്ങളിൽ ദേവീ ദേവന്മാരുടെ രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ, ഗന്ധർവന്മാർ, യക്ഷികൾ, പുരാണ കഥാ സന്ദർഭങ്ങൾ, നൃത്തം ചെയ്യുന്ന അപ്സരസുകൾ എന്നിവ കാണാൻ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങൾ ഉണ്ട് .

 

 

കൂടാതെ കൊണാർക്ക് ക്ഷേത്രത്തില്‍ രാത്രിയിലെ ദൃശ്യംവാത്സ്യായന മഹർഷിയുടെ കാമ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ലൈംഗിക ചേഷ്ടകൾ ഇവിടെ ശില്പങ്ങളായി കാണാൻ കഴിയും. അംഗ ലാവണ്യം തെറ്റാതെ വളരെ സൂക്ഷ്മതയോടെ ആണ് ഓരോ ശില്പവും നിർമിച്ചിരിക്കുന്നത്. മനുഷ്യർ മാത്രമല്ല മൃഗങ്ങൾ പരസ്പരവും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ളതുമായ ലൈംഗിക പ്രവൃത്തികളും ഇവിടെ ശില്പ രൂപത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നു. ബഹുസ്ത്രീ, ബഹുപുരുഷ എന്നിവ അതിൽ ചിലതാണ്.

229 അടി ഉയരമുണ്ടായിരുന്നു പ്രധാന ക്ഷേത്രത്തിന്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സൂര്യ ദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിൽ അഥവാ ഗർഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹൻ മണ്ഡപം എന്നിവയാണവ. ആയിരത്തി ഇരുനൂറോളം പേർ പന്ത്രണ്ടു വർഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിർമിച്ചത്. രാജ നരസിംഹദേവൻ തന്റെ രാജ്യത്തിൻറെ പന്ത്രണ്ടു വർഷക്കാലത്തെ വരുമാനം ഇതിനായി ചെലവഴിച്ചു. കിഴക്ക് ദർശനമായാണ്‌ ക്ഷേത്രം നില നിൽക്കുന്നത്. ഉദയ സൂര്യന്റെ പ്രകാശ രശ്മികൾ പ്രധാന വിഗ്രഹത്തിന്റെ മൂർധാവിൽ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിർമ്മാണം. സൂര്യദേവന്റെ മൂന്നു ഭാവങ്ങൾ ഉദയം, മധ്യാഹ്നം, അസ്തമയം എന്നിവ പ്രധാന ക്ഷേത്രത്തിന്റെ മൂന്നു ഭാഗങ്ങളിലായി നിർമിച്ചിരിക്കുന്നു.കല്ലുകൾ തമ്മിൽ യോജിപ്പിക്കാൻ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ഓരോ കല്ലും പ്രത്യേക രീതിയിൽ കൂട്ടിയിണക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത്.

 

 

ക്ഷേത്ര നിർമ്മാണത്തിൽ പ്രധാന ആശാരി വിദ്വാൻ ബിസു മഹാറാണ ആയിരുന്നു. ക്ഷേത്രത്തിന്റെ മുകളിൽ പ്രതിഷ്ഠിക്കാനായി മാറ്റി വച്ചിരുന്ന ശില അവിടെ പ്രതിഷ്ഠിച്ചതുമായി ബന്ധപ്പെട്ടു കൊണാർക്ക്‌ നിവാസികൾക്കിടയിൽ ഒരു കഥ പറഞ്ഞു കേൾക്കുന്നുണ്ട്. അതിപ്രകാരമാണ്‌: ക്ഷേത്രത്തിന് മുകളിൽ ശില ഉറപ്പിക്കാനായി ഒരുപാട് പ്രയത്നിച്ചിട്ടും അത് നടന്നില്ല. ആ സമയത്ത് പ്രധാന ആശാരി ആയിരുന്ന ബിസു മഹാരാണയുടെ പന്ത്രണ്ടു വയസ്സുള്ള മകൻ ധർമപാദർ അവിടെയെത്തി. എന്നിട്ട് ഒരു ബുദ്ധി പ്രയോഗിച്ച് ശില യഥാ സ്ഥാനത്ത് ഉറപ്പിച്ചു.

പക്ഷേ ഈ കർമത്തിന് ശേഷം ധർമപാദർ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ക്ഷേത്രത്തെ രക്ഷിക്കാൻ ധർമപാദർ ജീവൻ വെടിയുകയായിരുന്നു എന്ന് വിശ്വസിക്കപെടുന്നു. കൊണാർക്കിന്റെ പരിസരങ്ങളിൽ കാണാത്ത പ്രത്യേക തരം കല്ലുകൾ ഉപയോഗിച്ചാണു ക്ഷേത്രം നിർമിച്ചിരിക്കുന്നത്.പക്ഷേ സമുദ്രത്തിൽ നിന്നും വീശുന്ന ഉപ്പു കാറ്റ് ഈ ശിലാ സൗധത്തെ കാർന്നു തിന്നുന്നു.കലിംഗ വാസ്തുവിദ്യയുടെ ഏറ്റവും ഉയർന്ന നേട്ടമായി കൊണാർക്കിലെ ഈ ക്ഷേത്രത്തിന്റെ പ്രശസ്തി പതിനാറാം നൂറ്റാണ്ടിൽ ഒറീസയുടെ പരിധിക്കപ്പുറത്തേക്ക് വ്യാപിച്ചിരുന്നു .

 

 

അത് കൂടാതെ സൂര്യക്ഷേത്രത്തിന് മുകളിൽ ഒരു കാന്തികപ്രഭാവമുള്ള കല്ലുണ്ടായിരുന്നു . അതിന്റെ കാന്തിക സ്വാധീനം കാരണം കൊണാർക്ക്‌ ക്ഷേത്രത്തിന് മുന്നിലുള്ള സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ വഴി തെറ്റി സഞ്ചരിക്കുകയും നശിക്കുകയും ചെയ്തതായി വിവരിക്കുന്നു . സൂര്യക്ഷേത്രത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന കാന്തികപ്രഭാവമുള്ള കല്ലിന്റെ കാന്തിക സ്വാധീനം കാരണം കപ്പലുകൾക്ക് ദിശ കാണിക്കുന്നതിനായി ഘടിപ്പിച്ചിട്ടുള്ള കോമ്പസ് പ്രവർത്തനരഹിതമായി .

അതിനാൽ കപ്പിത്തന്മാർക്ക് തങ്ങളുടെ കപ്പലുകൾ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായി . അതിനാൽ കപ്പൽ വഴി തെറ്റാതിരിക്കാൻ മുസ്ലീം കച്ചവടക്കാർ സൂര്യക്ഷേത്രത്തിൽ നിന്നും കാന്തികപ്രഭാവമുള്ള കല്ല് എടുത്തുകളഞ്ഞു . ക്ഷേത്ര ഭിത്തിയിലെ എല്ലാ കല്ലുകളും സന്തുലിതമായി നിലനിർത്തുന്ന കേന്ദ്ര കല്ലായി ക്ഷേത്രത്തിലെ ഈ കാന്തികപ്രഭാവമുള്ള കല്ല് പ്രവർത്തിച്ചിരുന്നു . തന്മൂലം പരസ്പരം കാന്തികമായി ബന്ധപെട്ടു കിടന്ന കല്ലുകൾക്ക് സ്ഥാന ഭ്രംശം സംഭവിക്കുകയും ചെയ്തു. കാന്തിക മണ്ഡലം തകർന്നതോടെ ക്ഷേത്രം ക്രമേണ നശിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.

 

 

എന്നാൽ ഇങ്ങനെയൊരു കാന്തിക മണ്ഡലം ഉണ്ടായിരുന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല . അത്തരമൊരു പ്രസ്താവനയ്ക്ക് ചരിത്രത്തിൽ ഒരു രേഖയും ഇല്ല. ക്ഷേത്ര ശ്രീകോവിലിനു മുകളിൽ സ്ഥിതി ചെയ്തിരുന്ന ഒരു കല്ലിന് കാന്തിക ശക്തിയുണ്ടായിരുന്നതായി ചിലർ വാദിക്കുന്നു. ഈ കല്ല് വായുവിൽ ഉയർന്നു എങ്ങും തൊടാതെ നിൽക്കുകയായിരുന്നു എന്നും പറയപ്പെടുന്നു . ഈ കാന്തിക ശക്തിയുടെ ബലത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രേ ക്ഷേത്രം നിർമിച്ചത്. ഇവിടെ സഞ്ചരിക്കാനുളള സമയം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ്.. ഈ സമയങ്ങളില്‍ ഇവിടെ നല്ല കാലാവസ്ഥയായിരിക്കും. അധികം ചൂടോ തണുപ്പോ അനുഭവപ്പെടില്ല. എല്ലാ വര്‍ഷവും ഇവിടെ ഡാന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാറുണ്ട്. ഫെബ്രുവരി മാസത്തിലാണ് ഇത് നടക്കാറുള്ളത്.

കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷമാണ് ഇവിടെ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവല്‍. എല്ലാ വയസിലുള്ള നര്‍ത്തകിമാരും കൊണാര്‍ക്കിലെത്തി അവരവരുടെ കഴിവ് തെളിയിക്കുന്നു. ദൂരെ ദേശങ്ങളില്‍ നിന്ന് പോലും നൂറുകണക്കിന് പേര്‍ ഈ ഇവന്റിന് സാക്ഷ്യം വഹിക്കാനും പങ്കെടുക്കാനും എത്തുന്നു. എല്ലാ വര്‍ഷവും ഫെബ്രുവരിയിലാണ് ഡാന്‍സ് ഫെസ്റ്റിവല്‍ അരങ്ങേറാറുള്ളത്. മൂന്ന ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ്. 2020ല്‍ ഫെബ്രുവരി 7 മുതല്‍ ഫെബ്രുവരി 9 വരെയായിരുന്നു കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിലെ ഡാന്‍സ് ഫെസ്റ്റിവല്‍ നടന്നത്. കൊണാര്‍ക്കിലെ ആംഫിതിയേറ്ററിലായിരിക്കും ഇത് അരങ്ങേറുക. നിരവധി സ്റ്റാളുകളിലായി എക്‌സിബിഷനുകളും ഈ സമയം സജ്ജീകരിച്ചിട്ടുണ്ടാകും....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (14 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (30 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (40 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (54 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends