Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് വാക്സിനേഷന്‍റെ പേരില്‍ വ്യാജ സൈറ്റുണ്ടാക്കി പണത്തട്ടിപ്പ്; ആയിരക്കണക്കിന് ആളുകള്‍ തട്ടിപ്പിനിരയായി; രണ്ട് പേര്‍ അറസ്റ്റില്‍

22 MAY 2021 12:09 PM IST
മലയാളി വാര്‍ത്ത

കോവിഡ് വാക്സിനേഷന്‍റെ പേരില്‍ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച്‌ തട്ടിപ്പ് നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. ഷേഖര്‍ പരിയാര്‍, അശോക് സിംഗ് എന്നീ യുവാക്കളെയാണ് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്.വാക്സിന്‍ സ്ലോട്ടുകള്‍ വാഗ്ദാനം ചെയ്താണ് വ്യാജ സൈറ്റ് സൃഷ്ടിച്ചത്. ആയിരക്കണക്കിന് ആളുകള്‍ ഇവരുടെ തട്ടിപ്പിനിരയായി എന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്‍റെ ഔദ്യോഗിക വാക്സിന്‍ രജിസിട്രേഷന്‍ പോര്‍ട്ടലായ കോവിന്നിന് (CoWin portal) സമാനമായ സൈറ്റാണ് തട്ടിപ്പുകാര്‍ സൃഷ്ടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

 

യഥാര്‍ത്ഥ പോര്‍ട്ടലില്‍ ഉപയോഗിച്ചിരുനന അതേ നിറങ്ങളും ഡോക്യുമെന്‍റ്സും സ്റ്റാറ്റിസ്റ്റിക്സ് വിവരങ്ങളും ലിങ്കുകളും അടക്കം എല്ലാം വ്യാജ സൈറ്റിലും ഉള്‍പ്പെടുത്തിയിരുന്നു. ഒറ്റനോട്ടത്തില്‍ യാതൊരു സംശയവും തോന്നാത്ത തരത്തില്‍ സൈറ്റുണ്ടാക്കിയാണ് ഇവര്‍ ആളുകളെ തട്ടിപ്പിനിരയാക്കിയത്.

4,000 മുതല്‍ 6,000 വരെ രൂപയ്ക്കാണ് പ്രതികള്‍ വാക്സിന്‍ സ്ലോട്ടുകള്‍ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് പോലീസ് പറയുന്നത്. പരിയാറിന്റെ ബാങ്ക് അക്കൗണ്ടിലൂടെ 40 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൈറ്റിനെക്കുറിച്ച്‌ സംശയം തോന്നാത്ത ആളുകളെയാണ് ഇവര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

വ്യാജ കോവിഡ് വാക്സിനേഷന്‍ വെബ്സൈറ്റ് സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ആരംഭിച്ചത്. ആദ്യം തന്നെ സൈറ്റ് ബ്ലോക്ക് ചെയ്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്നാണ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്. 'സിലിഗുരിയിലേക്ക് ഒരു ടീമിനെ അയച്ചിരുന്നു. അവിടെ നിന്നാണ് പരിയാറിനെ കസ്റ്റഡിയിലെടുക്കുന്നത്.

 

വ്യാജ സൈറ്റ് വഴി രാജ്യത്തെ വിവിധയിടങ്ങളിലെ ആളുകളെ പറ്റിച്ചു വരികയായിരുന്നു ഇവര്‍. ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്താമായി' സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകൾ വരുന്നത്.

 

 

 

 

 

 

 

 

 

 

 

മഹാമാരി കാലത്ത് വ്യാജ വെബ്സൈറ്റുകള്‍ അടക്കം സൃഷ്ടിച്ച്‌ തട്ടിപ്പ് നടത്തി വരുന്ന ഒരു സൈബര്‍ സംഘത്തിനൊപ്പമാണ് അറസ്റ്റിലായ പരിയാര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൂട്ടാളിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡില്‍ നിന്നാണ് അശോക് സിംഗ് അറസ്റ്റിലാകുന്നത്.

ഇതുവരെ അഞ്ച് വ്യാജ കോവിഡ് വാക്സിനേഷന്‍ സൈറ്റുകളെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഇത്തരംവെബ്‌സൈറ്റുകള്‍ക്കെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വ്യാജ സൈറ്റുകളില്‍ കയറി വഞ്ചിതരാകാതെ ഔദ്യോഗിക സംവിധാനങ്ങള്‍ തന്നെ തിരഞ്ഞെടുക്കണമെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (10 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (26 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (36 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (50 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends