രാജ്യത്ത് വീണ്ടും ആശങ്ക; കഴിഞ്ഞ 24 മണിക്കൂറിലും റിപ്പോർട്ട് ചെയ്‌തത് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കേസുകള്‍, കൊവിഡ് മൂലം മരിച്ചത് 4194 പേർ, മഹാരാഷ്‌ട്രയ്ക്കും തമിഴ്‌നാടിനും പിന്നാലെ ആശങ്ക തീരത്തെ കേരളവും

ചെറിയ ഒരിടവേളയ്ക്ക് പിന്നാലെ രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലും രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 257299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി.
അതേസമയം 4194 പേരാണ് ഈ സമയത്ത് കൊവിഡ് മൂലം മരിച്ചത്. 357630 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 26289290 ആയി ഉയർന്നിരിക്കുകയാണ്. ആകെ രോഗമുക്തര്‍ 23070,365 ആണ്. ആകെ മരണം 295525. നിലവില്‍ 2923400 പേരാണ് ചികിത്സയിലുള്ളത്.
അതോടൊപ്പം തന്നെ മഹാരാഷ്ട്രയില്‍ 29644 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 44493 ആണ്. 555 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 5527092 ആണ്. 507081 പേര്‍ ആകെ രോഗമുക്തരായി. ആകെ മരണം 86618 ആണ്. നിലവില്‍ 367121 പേരാണ് സംസ്ഥാനത്തെ ആകെ രോഗികള്‍ എന്നത്.
തൊട്ടുപിന്നാലെ തമിഴ്നാട്ടില്‍ 36184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 467 പേര്‍ മരിച്ചു. 24478 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,70,988 ആയി ഉയർന്നു. ആകെ രോഗമുക്തര്‍ 1476761. തമിഴ്‌നാട്ടില്‍ ആകെ മരിച്ചത് 19598 പേരാണ്. നിലവില്‍ സംസ്ഥാനത്ത് 274629 പേര്‍ ചികിത്സയിൽ കഴിയുന്നു.
അതേസമയം ഇതിനിടെ കേരളത്തില്‍ കഴിഞ്ഞ ദിവസം 29673 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994 ആയി ഉഅയർന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,032 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 133558 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്.
https://www.facebook.com/Malayalivartha



























