'ഇവരെന്റെ മക്കള്‍': തെരുവില്‍ അലയുന്ന നായ്ക്കള്‍ക്ക് ദിവസേന 40 കിലോ ചിക്കന്‍ ബിരിയാണിയുമായി യുവാവ്, 190 നായ്ക്കള്‍ക്കാണ് ദിവസേന ബിരിയാണി സത്കാരം... തന്റെ അവസാന ശ്വാസം വരെ ഈ പ്രവര്‍ത്തി തുടരും...

കൊറോണ വ്യാപനത്തേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ വലയുന്നത് മനുഷ്യര്‍ മാത്രമല്ല, തെരുവില്‍ അലയുന്ന മിണ്ടാപ്രാണികള്‍ കൂടിയാണ്. മനുഷ്യന് ഭക്ഷണമെത്തിക്കാന്‍ സര്‍വ സൗകര്യം ഒരുക്കുമ്ബോഴും, തെരുവില്‍ അലഞ്ഞ് തിരിയുന്ന നായകള്‍ക്കും പക്ഷികള്‍ക്കും കുരങ്ങുകള്‍ക്കുമെല്ലാം ഭക്ഷണം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേരളം ഏറ്റെടുത്തിരുന്നു.
എന്നാൽ, കേരളത്തിൽ മൃഗങ്ങൾക്ക് വേണ്ടി ഭക്ഷണം നൽകുന്നവരെ കുറച്ചുപേരെ മാത്രമാണ് കാണാൻ കഴിയുന്നത്. അതേസമയം, കൊറോണ എന്ന മഹാമാരിയുടെ ആരംഭം മുതല്‍ നാഗ്പൂരിലെ തെരുവുനായകള്‍ക്ക് കുശാലാണ്. എന്നും സുഭിക്ഷമായ ഭക്ഷണം. അതും ചിക്കന്‍ ബിരിയാണി.
രഞ്ജീത്ത് നാഥ് എന്ന വ്യക്തിയാണ് ദിവസേന 40 കിലോയോളം ബിരിയാണിയുമായി തന്റെ 'മക്കള്‍' എന്ന് വിശേഷിപ്പിക്കുന്ന നായ്ക്കളെ തേടിയെത്തുന്നത്. 190 നായ്ക്കള്‍ക്കാണ് ദിവസേന ബിരിയാണി സത്കാരം.
ബുധന്‍, ഞായര്‍, വെള്ളി ദിവസങ്ങളില്‍ ഞാനിപ്പോള്‍ തിരക്കിലാണെന്നും, ഈ നായകള്‍ക്കായി 30-40 കിലോഗ്രാം ബിരിയാണിയാണ് ആ ദിവസങ്ങളില്‍ തയ്യാറാക്കുന്നെതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജീത്ത് പറഞ്ഞു. അവര്‍ ഇപ്പോള്‍ നായകളല്ല, എന്റെ മക്കളെപ്പോലെയാണെന്നും രഞ്ജീത്ത് പറഞ്ഞു.
തന്റെ അവസാന ശ്വാസം വരെ ഈ പ്രവര്‍ത്തി തുടരുമെന്ന് രഞ്ജിത് പറഞ്ഞു. രഞ്ജിത്തിന്‍്റെ ദിവസം ആരംഭിക്കുന്നത് ബിരിയാണി വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലൂടെയാണ്. ഉച്ചയോടെ ബിരിയാണി പാചകം ചെയ്യാന്‍ തുടങ്ങുന്നു. ശേഷം വൈകുന്നേരം 5 മണിക്ക് നിന്ന് തന്റെ 'മക്കള്‍'ക്കുള്ള ബിരിയാണിയുമായി വീട്ടില്‍ നിന്നിറങ്ങും. നഗരത്തിന്‍്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 12 ഇടത്താണ് ബിരിയാണി വിതരണം.
തന്റെ 'മക്കള്‍'ക്ക് ഈ സ്ഥലങ്ങള്‍ അറിയാമെന്നും തന്നെ കാണുന്ന നിമിഷം അവര്‍ തന്റെ അടുത്തേക്ക് ഓടി വരുമെന്നും രഞ്ജീത് പറഞ്ഞു. നായ്ക്കള്‍ മാത്രമല്ല പൂച്ചകളും മറ്റു മൃഗങ്ങളും രഞ്ജീത്തിന്റെ ഈ സത്കാരം സ്വീകരിക്കാന്‍ ഇടക്കെത്താറുണ്ട്.
ബിരിയാണി പാചകം ചെയ്യുന്ന പാത്രം ബൈക്കിന്റെ പിന്‍സീറ്റില്‍ വെച്ചാണ് രഞ്ജീത്ത് ഈ സ്ഥലങ്ങളിലേക്ക് പോകുന്നത്. ബിരിയാണി വിളമ്ബി നല്‍കാന്‍ പ്രത്യേകം പാത്രങ്ങളും രഞ്ജിത് കരുതുന്നു. നായ്ക്കള്‍ക്കു ആവശ്യത്തിനുള്ള ഭക്ഷണം നല്‍കുന്നുണ്ടെന്നും അതിനാല്‍ അവര്‍ തമ്മില്‍ വഴക്കുണ്ടാക്കില്ലെന്നും രഞ്ജീത്ത് പറയുന്നു.
സ്നേഹവും, വൃത്തിയും ഉറപ്പാക്കിയാണ് ബിരിയാണി തയ്യാറാക്കുന്നതെന്ന് രഞ്ജീത്ത് പറയുന്നു. ബിരിയാണിയില്‍ മാംസം കുറച്ച് എല്ലുകളാണ് കുടുതല്‍ ചേര്‍ക്കുന്നത്. കുറഞ്ഞ നിരക്കില്‍ കോഴിയുടെ എല്ലുള്ള ഭാഗം തനിക്ക് ലഭിക്കുന്നുണ്ടെന്നും അതിനാല്‍ കൂടുതല്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുമെന്നും രഞ്ജിത് പറഞ്ഞു.
കഴിഞ്ഞ മാസം വരെ ചെലവിന്റെ ഭൂരിഭാഗവും സ്വന്തം പോക്കറ്റില്‍ നിന്നാണെന്ന് എടുത്തതെന്ന് രഞ്ജീത്ത് പറയുന്നു. എന്നാല്‍ തന്റെ ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ അറിഞ്ഞതില്‍ പിന്നെ കുറച്ച് പേര്‍ സഹായത്തിനായി എത്തിയെന്നും രഞ്ജീത്ത് വ്യക്തമാക്കി.
തെരുവില്‍ വിശന്ന് വലയുന്ന നായകള്‍ക്കും മറ്റു മിണ്ടാപ്രാണികള്‍ക്കും ഭക്ഷണം നല്‍കുന്ന കാഴ്ചകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തായി പോലീസുകാരടക്കം ഈ പ്രവര്‍ത്തിയില്‍ പങ്കുകാരാകുകയാണ്.
https://www.facebook.com/Malayalivartha



























