മാതൃകയായി എം.എൽ.എ; വിവാഹത്തിന് പങ്കെടുത്തത് പതിനൊന്നുപേര്‍ മാത്രം വരന്‍റെ ഭാഗത്തുനിന്ന് അഞ്ചുപേരും വധുവിന്‍റെ ഭാഗത്തുനിന്ന് ആറുപേരും

ലോക്ക്ഡൗൺ കാലത്ത് സർക്കാർ നിരവധി നിയന്ത്രണങ്ങളാണ് രാജ്യത്ത് സർക്കാർ നിയന്ത്രിച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് വിവാഹത്തിന് പങ്കെടുക്കുന്നവരുടെ സംഖ്യ. ഇത് കാറ്റിൽ പറത്തുന്നവർ നിരവധിപേരാണ്. എന്നാൽ, വിവാഹത്തില്‍ പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് ജാര്‍ഖണ്ഡിലെ ഒരു എം.എല്‍.എ.
വെറും 11 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു നമന്‍ ബിക്സല്‍ കൊങാരിയുടെ വിവാഹം നടന്നത്. ജാര്‍ഖണ്ഡില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക വധുവും വരനും ഉള്‍പ്പെടെ 11 പേര്‍ക്ക് മാത്രമാണ്.
അത് കൃത്യമായി പാലിച്ചായിരുന്നു എം.എല്‍.എ വിവാഹം ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം മൂന്നുദിവസം മുമ്ബ് വിവാഹകാര്യം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
മധുവാണ് 48കാരനായ നമനിന്‍റെറ വധു. വരന്‍റെ ഭാഗത്തുനിന്ന് അഞ്ചുപേരും വധുവിന്‍റെ ഭാഗത്തുനിന്ന് ആറുപേരും വിവാഹത്തില്‍ പങ്കെടുത്തു. വധുവിന്‍റെ വീട്ടില്‍വെച്ചായിരുന്നു വിവാഹം.
നമനിന്‍റെ മകളും രണ്ടു സഹോദരിമാരും ഒരു സുഹൃത്തും സാക്ഷിയും വിവാഹത്തില്‍ പങ്കെടുത്തു. ആദ്യഭാര്യ മരിച്ചതിന് ശേഷം രണ്ടാം വിവാഹമാണ് നമനിന്‍റേത്.
https://www.facebook.com/Malayalivartha



























