Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡിനെ തുരത്താൻ ഇനി ഈ മന്ത്രം പറഞ്ഞാൽ മതി... ഓം കൊറോണ ഭാഗ് സ്വാഹാ! സോഷ്യൽമീഡിയയിൽ ചർച്ചയായി പൂജാരി

22 MAY 2021 06:05 PM IST
മലയാളി വാര്‍ത്ത

കോവിഡ് തരംഗം അതിരൂക്ഷമായിരിക്കുന്ന സഹാചര്യത്തിൽ കോവിഡിനെ എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്തയിലാണ് ആരോഗ്യപ്രവർത്തകർ. മഹാമാരിയെ തുടച്ചു നീക്കാനുള്ള പ്രവർത്തനം ഊർജ്ജിതമാണ്. കോവിഡിനെത്തിയെ വാക്‌സിൻ എത്തിയിട്ടുണ്ടെങ്കിലും രാജ്യത്തെ എല്ലാവർക്കും വാക്‌സിൻ ലഭിക്കാൻ മാസങ്ങൾ പിടിക്കും. ഇതിനിടെ ആത്മീയതയിലൂടെ കോവിഡിനെ തുരത്താൻ ശ്രമിക്കുകയാണ് ചിലർ.

കൊറോണയെ തുരത്താൻ മന്ത്രം ജപിക്കുന്ന പൂജാരിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. പ്രശസ്‌ത ബോളിവുഡ് ഫോട്ടോഗ്രാഫറായ വരീന്ദർ ചൗളയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തീകുണ്ഡത്തിന്‌ മുൻപിലായി പൂജ സാമഗ്രികളോടെ ഇരിക്കുകയും മാത്രം ചൊല്ലുകയും ചെയുന്ന പൂജാരിയുടെ മന്ത്രം ആണ് ശ്രദ്ധ നേടുന്നത്. 'കൊറോണ, കൊറോണ, കൊറോണ ഭാഗ് (ഓട്) സ്വാഹാ' എന്നാണ് പൂജാരി ഉരുവിടുന്നത്. വളരെയധികം തീക്ഷ്ണമായാണ് പൂജാരി ഈ മാത്രം ഉരുവിടുന്നത്.

അതെ സമയം ഈ വീഡിയോ ചിത്രീകരിക്കുന്ന കക്ഷി പൂജാരിയുടെ മന്ത്രം ഉരുവിടൽ കേട്ട് ചിരിക്കുന്നതും വിഡിയോയിൽ കാണാം. ഇത് വിഡിയോയിൽ കാണുന്ന പൂജാരി യഥാത്ഥ പൂജാരി അല്ല എന്നും വിഡിയോയ്ക്കായി വേഷം കെട്ടിയതാണോ എന്ന സംശയം ജനിപ്പിക്കുന്നു.

ഏതായാലും കേന്ദ്ര മന്ത്രിയായ രാംദാസ് അത്താവാല കഴിഞ്ഞ വർഷം പ്രശസ്തമാക്കിയ 'ഗോ കൊറോണ ഗോ' എന്ന പറച്ചിലിന് ഒരു ബദലായി മാറും ഓം കൊറോണ ഭാഗ് സ്വാഹാ എന്നാണ് പലരുടെയും പ്രതികരണം. ഗോ കൊറോണ ഗോ 2.0 എന്ന കുറിപ്പോടെ വരീന്ദർ ചൗള പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനകം 42,370 വ്യൂ ലഭിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള കാമഷിപുരി ആദിനം ക്ഷേത്ര അധികാരികളാണ് പൊതുജനങ്ങളെ കോവിഡ് നിന്നും രക്ഷപ്പെടുത്താൻ കൊറോണ ദേവിയെ പ്രതീഷ്‌ഠിച്ചിരിക്കുന്നത്. ഗ്രാനൈറ്റിലാണ് കൊറോണ ദേവിയുടെ പ്രതിഷ്ഠ തയ്യാറാക്കിയിരിക്കുന്നത്.

മാത്രമല്ല കോവിഡിനെ അകറ്റാൻ ക്ഷേത്രത്തിൽ 48 മണിക്കൂർ നീളുന്ന മഹായാഗം നടന്നതാണ് ഒരുങ്ങുകയാണ് കാമഷിപുരി ആദിനം. പൊതുജനങ്ങൾക്ക് ഈ യാഗത്തിൽ പ്രവേശം ഇല്ല എന്നും തന്ത്രിമാർക്ക് മാത്രമാണ് പ്രവേശനം എന്നും കാമഷിപുരി ആദിനം വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (19 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (48 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (51 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends