Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡിന് ദിവ്യമരുന്ന്..! മരിച്ച് വീണവർ പോലും എഴുന്നേറ്റ് ഡാൻസ് ചെയ്യും... ജനങ്ങൾ ഒഴുകിയെത്തി...

22 MAY 2021 06:10 PM IST
മലയാളി വാര്‍ത്ത

മഹാമാരിക്കാലത്ത് രാജ്യം ഒരിക്കലും കാണാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിനും പുറത്തുവരുന്നതിനേക്കാൾ ഭീതിജനകമാണ് രാജ്യത്തിന്റെ നിലവിലെ അവസ്ഥ എന്നതിനുമുളള സൂചനകളായാണ് ഈ ദൃശ്യങ്ങൾ വിലയിരുത്തപ്പെടുന്നത്.

കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചതിനു പിന്നാലെയാണ് രാജ്യത്ത് അതിരൂക്ഷമായ മരണവും രോ​ഗവ്യാപനവും പ്രതിഫലിച്ചത്. എന്നിരിക്കെ കൊവിഡ് മാറ്റാനായി ഒരു അത്ഭുതമരുന്ന് കണ്ടു പിടിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

ആദ്യം വിശസിക്കില്ല എങ്കിലും സമൂഹമാധ്യമങ്ങളിൽ വരുന്ന വീഡിയോകളും അനുഭവകുറിപ്പുകളും വായിച്ചാൽ അന്തം വിട്ട് പോകും.

ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൊവിഡ് 19 ഭേദമാക്കുമെന്ന അവകാശവാദത്തോടെ ആന്ധ്രാപ്രദേശിലെ കൃഷ്ണ പട്ടണത്ത് കോവിഡിന് ദിവ്യ മരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞ് പതിനായിരങ്ങളാണ് അങ്ങോട്ട് ഒഴുകിയെത്തിയത്.

ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാത്ത ഈ സംഭവം ഒട്ടനവധി ആശങ്കയുണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധർ പോലും ചൂണ്ടിക്കാട്ടുന്നത്.

പതിനായിരക്കണക്കിന് ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണം ഗ്രാമത്തിലേക്ക് കോവിഡ് പ്രതിരോധ ആയുർവേദ മരുന്നിനായി എത്തിയത്. പട്ടണത്തിലെ ഒരു ആയുർവേദ വിദഗ്ധൻ വികസിപ്പിച്ചെടുത്ത ‘അദ്ഭുത മരുന്ന്’ സൗജന്യമായാണ് നൽകുന്നത്.

ഇതോടെ ജനം ഒഴുകാൻ തുടങ്ങിയിരിക്കുന്നു. കോവിഡ്-19 ചികിത്സിക്കാൻ മരുന്ന് ഫലപ്രദമാണെന്നാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ബി. ആനന്ദയ്യ അവകാശപ്പെടുന്നത്. എന്നാൽ, ഈ മരുന്നിന്റെ ഫലപ്രാപ്തി തെളിയിക്കുന്ന ശാസ്ത്രീയ വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല.

ആനന്ദയ്യയുടെ അവകാശവാദങ്ങളെ വിശ്വസിച്ച് പതിനായിരക്കണക്കിന് പേരാണ് ഇവിടേക്ക് എത്തുന്നത്. ഇതിൽ കോവിഡ് ബാധിതർ പോലുമുണ്ട്. ഇത് സംബന്ധിച്ച് നിരവധി വിഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

മരുന്നിന്റെ സൗജന്യ വിതരണം ആരംഭിച്ചയുടനെ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉന്നതതല അവലോകന യോഗം വിളിച്ച് മരുന്നിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. യോഗത്തിന് ശേഷം ഈ മരുന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലേക്ക് അയയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി എ.ക. കെ. ശ്രീനിവാസ് പറഞ്ഞു.

മരുന്നിനെക്കുറിച്ച് പഠനം നടത്താൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൻ റിജ്ജു, ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗവ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വർഷം ഏപ്രിൽ മുതൽ രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അനിയന്ത്രിതമായിട്ടാണ്. കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിന് രാഷ്ട്രീയ സംഭവങ്ങളെയും മതപരമായ ഒത്തുചേരലുകളെയും നിരവധി മെഡിക്കൽ വിദഗ്ധർ ഇതിനു മുൻപ് കുറ്റപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഇരിക്കുമ്പോഴാണ് ആന്ധ്രാപ്രദേശിലെ ഈ സംഭവം വൻ വൈറലും ചർച്ചാവിഷയവും ആയി മാറിയിരിക്കുന്നത്.

ആളുകൾ മരുന്നിനായി നീണ്ട വരിനിൽക്കുന്നതായി കാണിക്കുന്ന ആയിരക്കണക്കിന് വിഡിയോകൾ ട്വിറ്ററിൽ വൈറലാണ്. പുറത്തുവന്ന ഒരു വിഡിയോയിൽ ഒരാൾ താഴേക്ക് വീഴുന്നതായി കാണിക്കുന്നു, ഓക്സിജന്റെ അളവ് കുറവാണെന്ന് പറയുന്നുണ്ട്, പക്ഷേ മരുന്ന് കഴിച്ചതിനുശേഷം അദ്ഭുതകരമായി എഴുന്നേൽക്കുന്നതും വിഡിയോയിൽ കാണാം.

അന്ധവിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം സംഭവങ്ങൾ സർക്കാരുകൾ അവസാനിപ്പിക്കണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. ഇത്തരം മരുന്നുകൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നവരെ 1948 ലെ ഫാർമസി ആക്റ്റ് പ്രകാരം ശിക്ഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ഇതിനു പിന്നാലെ അത്ഭുത മരുന്ന് വിതരണം സര്‍ക്കാര്‍ നിര്‍ത്തിവെപ്പിച്ചു. വലിയ രീതിയില്‍ ആളുകള്‍ കൊവിഡ് പ്രൊട്ടോക്കോള്‍ മറികടന്ന് അത്ഭുത മരുന്ന് വാങ്ങാനായി എത്തിയതോടെയാണ് ആന്ധ്ര സര്‍ക്കാര്‍ നടപടിയെടുത്തത്.

കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ മാസ്ക് പോലും ധരിക്കാതെ നിരവധിയാളുകള്‍ എത്തിയിരുന്നത്. വലിയ രീതിയില്‍ ആളുകള്‍ ഒന്നിച്ച് കൂടുന്നത് കൊവിഡ് വ്യാപനം കൂട്ടുമെന്ന് ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അടുത്ത പത്ത് ദിവസത്തേക്ക് ഈ മരുന്നിന്‍റെ വിതരണം നിര്‍ത്തി വയ്ക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിര്‍ദ്ദേശം. ഈ അത്ഭുത മരുന്ന് കൊവിഡ് ഭേദമാക്കുമെന്ന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് വിദഗ്ധര്‍ ഇപ്പോഴും പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (22 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (51 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (54 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (4 hours ago)

Malayali Vartha Recommends