തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് നീട്ടി; മേയ് 24 മുതല്‍ 31 വരെ സമ്പൂര്‍ണ അടച്ചിടലിന് ഉത്തരവിട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്

തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് നീട്ടി. മേയ് 24 മുതല്‍ 31 വരെ സമ്ബൂര്‍ണ അടച്ചിടലിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉത്തരവിട്ടു.
പലചരക്ക്, പഴം, പച്ചക്കറി കടകളും തുറക്കില്ല. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഴം, പച്ചക്കറി വാഹനങ്ങളില്‍ വില്‍പന നടത്തും. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രം. എ.ടി.എമ്മുകളും പെട്രോള്‍ പമ്ബുകളും പ്രവര്‍ത്തിക്കും. ഫാര്‍മസി, പാല്‍, പത്രം പോലുള്ള അവശ്യ സര്‍വിസുകളെ ഒഴിവാക്കി.
https://www.facebook.com/Malayalivartha



























