'ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച അയല്‍രാജ്യങ്ങളേക്കാള്‍ താഴെ'; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്സിനുകളില്ല, കുറഞ്ഞ ജി.ഡി.പി, ഏറ്റവും ഉയര്‍ന്ന കോവിഡ് മരണം, എന്നിവ നടക്കുമ്പോളും ഇന്ത്യാ സര്‍ക്കാറിന്റെ പ്രതികരണം മോദിയുടെ കരച്ചില്‍ മാത്രമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച അയല്‍രാജ്യങ്ങളേക്കാള്‍ വളരെ കുറവാണെന്ന് കാണിക്കുന്ന കണക്കുകളും രാഹുല്‍ പങ്കുവെച്ചു. ഇന്ത്യയു ജി.ഡി.പി വളര്‍ച്ച മൈനസ് എട്ടുശതമാനമാണെങ്കില്‍ പാകിസ്താേന്റത് 0.4ഉം ബംഗ്ലദേശിന്റേത് 3.8ഉം ആണ്. മറ്റു അയല്‍ രാജ്യങ്ങളായ മ്യാന്മറിേന്റത് രണ്ടും ചൈനയുടേത് 1.9ഉം ശ്രീലങ്കയുടേത് മൈനസ് 4.6ഉം ആണ്. അതേ സമയം ഒരുലക്ഷത്തില്‍ ഇന്ത്യയിലെ കോവിഡ് മരണ നിരക്ക് 212 ആണ്. പാകിസ്താനില്‍ ഇത് 66ഉം ബംഗ്ലദേശില്‍ ഇത് ഒന്നും ആണ്. ചൈനയില്‍ പത്തും ശ്രീലങ്കയില്‍ 74ഉം മരണങ്ങളാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha



























