കൊലപാതകത്തെ തുടർന്ന് ഒളിവിലായിരുന്ന ഗുസ്തിതാരം സുശീൽ കമാർ അറസ്റ്റിൽ.... ഒരു ലക്ഷമായിരുന്നു പാരിതോഷികം...

സംഘട്ടനത്തെ തുടർന്ന് ജൂനിയർ നാഷനൽ ചാംപ്യനായ ഗുസ്തിതാരം കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന ഒളിംപിക് മെഡൽ ജേതാവ് സുശീൽ കമാർ അറസ്റ്റിലായിരിക്കുകയാണ്. പഞ്ചാബിൽ നിന്നാണ് സുശീലിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്.
ജലന്ധറില്‍ നിന്ന് കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പമാണ് സുശീലിനെ അറസ്റ്റ് ചെയ്തത്. ദില്ലി പൊലീസിന് കൈമാറിയിട്ടില്ലെന്നും കസ്റ്റഡിയിൽ കിട്ടാതെ ഔദ്യോഗികമായ പ്രതികരണം നടത്താനില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു.
ഈ മാസം നാലിനാണ് ജൂനിയർ താരം സാഗർ റാണ ഡൽഹിയിലെ സ്റ്റേഡിയത്തിൽ കൊല്ലപ്പെട്ടത്. തുടർന്നു രണ്ടാഴ്ചയോളമായി ഒളിവിലായിരുന്നു സുശീൽ. ഒളിവില്‍ കഴിയുന്ന സുശീല്‍ കുമാറിനെതിരേ ഡല്‍ഹി പോലീസ് ലുക്കൗട്ട് നോട്ടീസും പിന്നാലെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മേയ് 4ന് രാത്രിയാണ് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിനു പുറത്തെ പാർക്കിങ് സ്ഥലത്ത് സംഘർഷമുണ്ടായത്. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ദില്ലി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്.
ഡൽഹി സർക്കാരിൽ സ്പോർട്സ് ഓഫിസറായ സുശീൽ കുമാറിന്റെ ഓഫിസും ഈ സ്റ്റേഡിയത്തിലാണ്. ജൂനിയർ താരങ്ങളായ സാഗർ, അമിത്, സോനു എന്നിവരും റോത്തക്ക് സർവകലാശാല വിദ്യാർഥിയായ പ്രിൻസ് ദലാൽ, അജയ്, സുശീൽ കുമാർ എന്നിവരുമായി വാക്കുതർക്കവും സംഘട്ടനവുമുണ്ടായി.
സ്റ്റേഡിയത്തിനു സമീപം സുശീലിന്റെ പരിചയത്തിലുള്ള വീട്ടിലെ താമസക്കാരാണ് പ്രിൻസും അജയുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസെത്തിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു.
ഗുരുതരമായി പരുക്കേറ്റ സാഗർ പിന്നീട് ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. പരുക്കേറ്റ സോനുവാണ് സുശീലും ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടെന്നു പറഞ്ഞത്. പ്രിൻസിനെ നേരത്തെ അറസ്റ്റ് ചെയ്തു.
ഇയാളുടെ പക്കൽനിന്ന് 2 ഇരട്ടക്കുഴൽ തോക്ക്, വെടിയുണ്ടകൾ എന്നിവ പോലീസ് കണ്ടെടുത്തു. സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത 2 എസ്‌യുവികൾ ഹരിയാനയിലെ ഗുണ്ടാ സംഘത്തലവൻ നവീൻ ബാലിയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രിൻസിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. അക്രമം നടത്തിയത് പുറത്തു നിന്നുള്ളവരാണെന്ന് സുശീൽ കുമാർ വാർത്താ ഏജൻസിയോടു പറഞ്ഞിരുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ സുശീൽ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ദില്ലി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
സുശീൽ കുമാറിനെ വിളിപ്പിച്ചെങ്കിലും പൊലീസിനു മുന്നിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. സുശീലിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം മുൻപ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണു സുശീലിനും കൂടെയുള്ള 9 പേർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ബെയ്ജിങ് ഒളിംപിക്സിൽ വെങ്കലവും 2012 ലണ്ടൻ ഒളിംപിക്സിൽ വെള്ളിയും നേടിയ താരമാണ് സുശീൽകുമാർ.
https://www.facebook.com/Malayalivartha



























