ബംഗാള്‍ ഉള്‍ക്കലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു.... യാസ് ചുഴലിക്കാറ്റ് നാളെ... സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.... തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു.... യാസ് ചുഴലിക്കാറ്റ് നാളെ... സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ച ചുഴലിക്കാറ്റായി മാറും.
ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് കനത്തമഴ പ്രതീക്ഷിക്കുന്നത്.
തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട പ്രഖ്യാപിച്ചിട്ടുണ്ട്. 25ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ടു ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 26ന് കൊല്ലം മുതല്‍ പാലക്കാട് വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.
ബുധനാഴ്ച പശ്ചിമബംഗാള്‍ഒഡിഷബംഗ്ലാദേശ് തീരത്ത് വീശും. കാറ്റിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍വരെ വേഗമുണ്ടാവും.
26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് കനത്തമഴ പ്രതീക്ഷിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 31നോ അതിനുമുമ്പോ കേരളത്തിലെത്തും.
"
https://www.facebook.com/Malayalivartha



























