മുംബൈ തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ബാര്‍ജ് ദുരന്തത്തില്‍ ഒരു മലയാളി കൂടി മരിച്ചു.... അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി

മുംബൈ തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ബാര്‍ജ് ദുരന്തത്തില്‍ ഒരു മലയാളി കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി ആയി ഉയര്‍ന്നു.
പാലക്കാട് തോലനൂര്‍ കീഴ്പാല പൂതമണ്ണില്‍ സുരേഷ് കൃഷ്ണന്‍(43) ആണ് മരിച്ചത്. മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്ബനിയിലെ പ്രോജക്ട് മാനേജറായിരുന്നു.ഈ സ്ഥാപനത്തില്‍ 22 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ് കൃഷ്ണന്‍.
സംസ്‌ക്കാരം !ഞായറാഴ്ച ബോംബെയില്‍ നടക്കും. കൊല്ലം സ്വദേശി എഡ്വിന്‍, തൃശൂര്‍ സ്വദേശി അര്‍ജുന്‍ വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിന്‍ ഇസ്മായീല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റു മലയാളികള്‍. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.
"
https://www.facebook.com/Malayalivartha



























