ആലോപ്പതിയെ പുച്ഛിച്ച് തള്ളിയ ബാബാ രാംദേവിനെ പാഠം പഠിപ്പിക്കാൻ ഐഎംഎ... മാപ്പ് പറഞ്ഞില്ലേൽ വിവരമറിയും!

അസ്ഥാനത്ത് കയറി ഒരു പ്രസ്താവന പറഞ്ഞതാണ്, പക്ഷേ ഇപ്പോൾ ശരിക്കും പെട്ടത് യോഗാ മാസ്റ്റർ തന്നെയാണ്. ഇനിയിപ്പോൾ പറഞ്ഞതിനെ പറ്റി ആലോചിച്ചിട്ടും കാര്യമൊന്നുമില്ല.
മറ്റൊന്നുമല്ല, അലോപ്പതി ചികിത്സയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
തുമായി ബന്ധപ്പെട്ട് യോഗ ഗുരു രാംദേവിനു ഐഎംഎ ലീഗൽ നോട്ടിസും നൽകി. രേഖാമൂലം ക്ഷമാപണം നടത്തണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും നോട്ടിസിൽ പറയുന്നുണ്ട്.
അലോപ്പതിയെയും ശാസ്ത്രീയ വൈദ്യശാസ്ത്രത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചാണ് രാംദേവിനെതിരെ ഐഎംഎ നിയമ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
അലോപ്പതിയെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടുള്ള രാംദേവിന്‍റെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎയുടെ പ്രതികരണം.
അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നായിരുന്നു രാംദേവിന്‍റെ പരാമർശം. ഡ്രഗ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡെസിവർ, ഫാവിഫ്ലു ഉൾപ്പെടെയുള്ള മരുന്നുകൾ കോവിഡ് രോഗികളെ ഭേദമാക്കുന്നതിൽ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പുറമെ ആധുനിക മെഡിക്കൽ പ്രാക്ടീഷണർമാരെ 'കൊലപാതകികൾ' എന്നും അദ്ദേഹം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം ശക്തമാകുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ തന്നെ രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് ഐഎംഎ രംഗത്തെത്തിയിരുന്നു. ബാബ രാംദേവിന്‍റെ പ്രസ്താവന വിദ്വേഷ പ്രസംഗമായി കണക്കാക്കി അദ്ദേഹത്തിനെതിരെ നടപടി വേണമെന്നായിരുന്നു ഐഎംഎ പ്രസ്താവനയില്‍ അറിയിച്ചത്. അതിനൊപ്പം രാംദേവ് പൊതുക്ഷമാപണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
ഐഎംഎയ്ക്ക് പുറമെ എയിംസ്, സഫ്ദർജംഗ് ഹോസ്പിറ്റിൽ എന്നിവിടങ്ങളിലെ റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷനുകൾ ഉൾപ്പെടെ വിവിധ സംഘടനകളും രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
കോവിഡ് ചികിത്സ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്ന രാംദേവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനോട് ഇവർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു.
അതേസമയം, ഐഎംഎയുടെ ആരോപണങ്ങൾ രാംദേവിന്‍റെ സ്ഥാപനമായ പതാഞ്ജലി യോഗ്പീഠ് ട്രസ്റ്റ് പൂർണമായും നിഷേധിച്ചിട്ടുണ്ട്. മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് അഹോരാത്രം ജോലി ചെയ്യുന്ന ഡോക്ടർമാരോടും അവരെ പിന്തുണക്കുന്ന ആരോഗ്യ പ്രവർത്തകരോടും അങ്ങേയറ്റം ആദരവ് വച്ച് പുലർത്തുന്ന വ്യക്തിയാണ് രാംദേവ് എന്നാണ് ആരോപണങ്ങള്‍ തള്ളി ട്രസ്റ്റ് പ്രതികരണം അറിയിച്ചത്.
എന്നാൽ വിഡിയോ എഡിറ്റ് ചെയ്തതായും പ്രസ്താവന നീക്കം ചെയ്തതായും രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പ്രതികരിച്ചു. അതൊരു സ്വകാര്യ പരിപാടിയായിരുന്നു. 'അദ്ദേഹത്തിനും ഈ പരിപാടിയിൽ പങ്കെടുത്ത മറ്റ് അംഗങ്ങൾക്കും ലഭിച്ച ഒരു ഫോർവേർഡ് വാട്ട്‌സ്ആപ്പ് സന്ദേശം വായിക്കുകയായിരുന്നു അദ്ദേഹം.
“ആധുനിക ശാസ്ത്രത്തിനും ആധുനിക വൈദ്യശാസ്ത്ര പരിശീലകർക്കും എതിരെ സ്വാമി ജീയ്‌ക്ക് യാതൊരു വിദ്വേഷവും ഇല്ല. അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജവും നിരർഥകവുമാണ്' എന്നുമാണ് പതഞ്ജലി യോഗ്പീഠ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.
അലോപ്പതി ഒരു പുരോഗമന ശാസ്ത്രമാണെന്നും അലോപ്പതി, ആയുർവേദം, യോഗ എന്നിവയുടെ സംയോജനം ദുഷ്‌കരമായ സമയങ്ങളിൽ എല്ലാവർക്കും പ്രയോജനകരമാകുമെന്നും പതഞ്ജലി കൂട്ടിച്ചേർത്തു.
ഐഎംഎയെ കൂടാതെ, ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും (ഫൈമ) രാംദേവിന് നോട്ടിസ് നൽകി. വിലകുറഞ്ഞ പ്രചാരണത്തിനായി നടത്തിയ അടിസ്ഥാനരഹിതവും നിരുപാധികവുമായ അവകാശവാദങ്ങളെ ഫൈമ അപലപിച്ചു.
ഭരണകക്ഷിയായ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്ന രാംദേവ് മുൻപും വിവാദങ്ങൾ ഉന്നയിച്ചിരുന്നു. കേന്ദ്ര മന്ത്രി ഹർഷ് വർധനും നിതിൻ ഗഡ്കരിയും ചേർന്നാണ് രാംദേവിന്റെ കോവിഡ് മരുന്ന് കൊറോണിൻ പുറത്തിറക്കിയത്. ഇതിനെതിരെയും രാജ്യത്തെ ആരോഗ്യ വിദഗ്ധർ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























