മമതാ, നിങ്ങൾ കേരളത്തിലെ വിഎസ്സിനെ നോക്കി പഠിക്കണമായിരുന്നു! മമതയുടെ പത്തിക്ക് അടി കൊടുത്ത് സുവേന്ദു...

1996ൽ കേരളത്തിൽ എൽഡിഎഫ് വിജയിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കൊട്ടിഘോഷിച്ചിരുന്ന ആളായിരുന്നു വി. എസ്. അച്യുതാനന്ദൻ. എന്നാൽ അദ്ദേഹം ആ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന സാഹചര്യമായിരുന്നു ഉണ്ടായത്.
എന്നിരുന്നിട്ടും, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി മുതിർന്നില്ല. ഈ കാര്യം ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ഒരു തുറന്ന ചർച്ചക്കായി അവതരിപ്പിച്ചിരിക്കുകയാണ് ബംഗാളിലെ പ്രതിപക്ഷ നേതാവ് കൂടിയയായിട്ടുള്ള സുവേന്ദു അധികാരി.
ബംഗാൾ മുഖ്യമന്തരിയായ മമത ബാനർജിയുടെ ഏറ്റവും അടുത്ത സഹപ്രവർത്തകനായിരുന്ന സുവേന്ദു അധികാരി ഇക്കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമതയെ പരാജയപ്പെടുത്തിക്കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിത്വം ആയി മാറിക്കഴിഞ്ഞു.
തൃണമൂല്‍ മന്ത്രിയായിരുന്ന സുവേന്ദു അധികാരി ബിജെപിയില്‍ ചേർന്നതിന് ശേഷം നന്ദിഗ്രാമില്‍ 1200 ഓളം വോട്ടുകള്‍ക്ക് മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയിരുന്നു. സുവേന്ദുവിന്റെ പിതാവ് സിസിര്‍കുമാര്‍ അധികാരി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും തൃണമൂലിന്റെ എംപി സ്ഥാനം രാജിവെച്ചിട്ടില്ല.
സഹോദരന്‍ ദിബ്യേന്ദു അധികാരിയും തൃണമൂല്‍ എംപിയായി തുടരുകയാണ്. സൊവാൻദേബ് ചതോപാധ്യായ ഭവാനിപ്പൂരിൽ നിന്ന് രാജി വെച്ചത് മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും അവിടെ നിന്ന് മത്സരിക്കാൻ വേണ്ടിയായിരിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇപ്പോൾ കേരളത്തിലും ശ്രദ്ധനേടുന്നത്.
ധാർമികതയെ മുൻനിർത്തി മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പാടില്ലായിരുന്നു. അവരുടെ പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ടാകാം, എന്നാൽ അവരെ നന്ദിഗ്രാമിലെ ജനങ്ങൾ തിരസ്കരിച്ചു.
1996-ൽ കേരളത്തിൽ എൽ ഡി എഫ് വിജയിച്ചപ്പോൾ അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചിരുന്ന വി. എസ്. അച്യുതാനന്ദൻ പരാജയപ്പെടുകയുണ്ടായി. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തില്ല. അത് പോലെ മാതൃക ആകണമെന്നുമായിരുന്നു സുവേന്ദു പറഞ്ഞത്.
അതേസമയം, തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളിൽ തങ്ങളുടെ മുപ്പതോളം കേഡർമാരെ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് സുവേന്ദു ആരോപിച്ചത്. അക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഇതിനിടെ ഈ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പതിനായിരത്തിനും ഇരുപതിനായിരത്തിനുമിടയ്ക്ക് പരാതികൾ ഞങ്ങൾ പോലീസിൽ സമർപ്പിച്ചിട്ടുണ്ട്. പക്ഷേ, ചിലയിടങ്ങളിൽ തങ്ങൾക്ക് പരാതി പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ജുഡീഷ്യറി ഈ വിഷയത്തിൽ ഇടപെടേണ്ടതുണ്ട്.
ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരെയും ഇതേക്കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരും ജുഡീഷ്യറിയും ചേർന്ന് ഈ പ്രശ്നത്തിൽ ഇടപെടുകയും അടിയന്തിരമായി നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമങ്ങൾ മൂലം പശ്ചിമ ബംഗാളിലെ ജനങ്ങൾ ഓടി രക്ഷപ്പെടുകയും ആസാമിലും ജാർഖണ്ഡിലും ഒഡീഷയിലും അഭയാർത്ഥികളായി കഴിയുകയും ചെയ്യുന്ന സ്ഥിതിയാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഞങ്ങൾക്ക് പശ്ചിമ ബംഗാളിൽ എന്തെങ്കിലും മുന്നേറ്റം ആരംഭിക്കാനുള്ള സാധ്യത കുറവാണ്. മഹാമാരിയുടെ വ്യാപനം തടയുന്നതിന് വേണ്ടി നടപ്പിലാക്കിയിട്ടുള്ള നിയമങ്ങൾ സംസ്ഥാന സർക്കാർ ഞങ്ങൾക്കെതിരെ പ്രയോഗിച്ചേക്കാം എന്നുമാണ് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നത്.
ഈ അക്രമസംഭവങ്ങൾക്ക് പിന്നാലെ പശ്ചിമ ബംഗാളിലെ ബിജെപിയുടെ മുഴുവന്‍ എംഎല്‍എമാര്‍ക്കും വൈ പ്ലസ് സുരക്ഷ നൽകിയതിന് പിന്നാലെ എംപിമാരായ സിസിര്‍ കുമാര്‍ അധികാരിക്കും ദിബ്യേന്ദു അധികാരിക്കും വൈ പ്ലസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത എതിരാളിയും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ അച്ഛനും സഹോദരനുമാണ് സിസിര്‍ കുമാര്‍ അധികാരിയും ദിബ്യേന്ദു അധികാരിയും.
സി.ആര്‍.പി.എഫാണ് വൈ പ്ലസ് സുരക്ഷ നല്‍കുക. ഒരു അംഗരക്ഷനും കമാന്‍ഡോകള്‍ ഉള്‍പ്പടെ 11 സായുധ സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് വൈ പ്ലസ് സുരക്ഷ. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയുടെ 77 എംഎല്‍എമാര്‍ക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തീരുമാനം സംസ്ഥാനത്തെ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ ഇനി കൂടുതല്‍ രൂക്ഷമാക്കും.
https://www.facebook.com/Malayalivartha



























