സൈബർ ആക്രമണത്തിന് ഇരയായി ഡോമിനോസ് ..18 കോടി ഉപഭോക്താക്കളുടെ പേര്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ, ജിപിഎസ് ലൊക്കേഷൻ എന്നിവ ഡാർക്ക് വെബിൽ

ഇന്ത്യൻ പിസാ നിർമ്മാതാക്കളായ ഡോമിനോസിന് നേരെ സൈബർ ആക്രമണം. ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ഡാറ്റ വിൽപ്പന വെബ്‌സൈറ്റാണ് ഡാർക്ക് വെബ് .. വിമാനക്കമ്പനിയായ എയർ ഇന്ത്യയും സൈബർ ആക്രമണത്തിന് വിധേയമായിരുന്നു.
18 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു എന്ന് ഡോമിനോസും സ്ഥിരീകരിച്ചിട്ടുണ്ട്.. പേര്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ, ജിപിഎസ് ലൊക്കേഷൻ എന്നിവ മോഷണം പോയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു പോർട്ടൽ രൂപീകരിച്ചായിരുന്നു തട്ടിപ്പെന്ന് സൈബർ സുരക്ഷാ ഗവേഷകൻ രാജശേഖർ രാജഹാരിയ പറഞ്ഞു.
കമ്പനി പോളിസി പ്രകാരം ആളുകളുടെ ക്രെഡിറ്റ് കാർഡ് നമ്പറോ, മറ്റ് സാമ്പത്തിക വിവരങ്ങളോ സൂക്ഷിക്കാറില്ലാത്തതിനാൽ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ ഒന്നുംതന്നെ ചോർന്നിട്ടില്ലെന്നു ഡോമിനോസ് വ്യക്തമാക്കി .
https://www.facebook.com/Malayalivartha



























