കൊവിഡ് മൂന്നാം തരംഗം 1.8 മടങ്ങ് ഗുരുതരമായിരിക്കുമെന്ന് റിപ്പോര്‍ട്ട്; 98 ദിവസം വരെ ഇതു തുടരാം; മൂന്നാം തരംഗത്തില്‍ മരണം 40,000 ലേക്ക് കുറയ്ക്കാന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്ന മാര്‍ഗം

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിനെക്കാള്‍ 1.8 മടങ്ങ് ഗുരുതരമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. എസ്ബിഐ ഇക്കോറാപ് ഇറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിയിരുത്തലുള്ളത്. 98 ദിവസം വരെ മൂന്നാം തരംഗം തുടരാമെന്നും എസ്.ബി.ഐ വിലയിരുത്തുന്നു. കൊവിഡ് മൂന്നാം തരംഗവും രണ്ടാം തരംഗത്തില്‍നിന്ന് അധികം വ്യത്യാസമൊന്നുമുണ്ടാകില്ല. മികച്ച തയാറെടുപ്പുകള്‍ നടത്തിയാല്‍ മരണനിരക്ക് കുറച്ചുകൊണ്ടുവരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാം തരംഗം 108 ദിവസവും. രണ്ടാം തരംഗത്തില്‍നിന്ന് അധികമായിരുന്നു മൂന്നാമത്തേത്. പ്രധാന രാജ്യങ്ങളിലെല്ലാം 98 ദിവസമാണ് മൂന്നാം തരംഗമുണ്ടായത്. രണ്ടാം തരംഗമാകട്ടെ ആദ്യത്തേതില്‍നിന്ന് 5.2 മടങ്ങ് അധികവും. ഇന്ത്യയില്‍ ഇത് 4.2 ആണ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പോരാട്ടത്തില്‍ മൂന്നാം തരംഗത്തെ നേരിടാന്‍ ഇന്ത്യ തയാറെടുക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ പ്രതിദിന കേസുകള്‍ 4.14 ലക്ഷം വരെ ഉയര്‍ന്നിരുന്നു. രാജ്യത്ത് ഇപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. മേയില്‍ ഇന്ത്യയില്‍ 90.3 ലക്ഷം കൊവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഒരു മാസത്തില്‍ ഉണ്ടാകുന്ന രോഗികളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.
മേയുടെ രണ്ടാം പകുതിയില്‍ രോഗികളുടെ എണ്ണം കുറയുകയും ചെയ്തു. ഏപ്രിലില്‍ രാജ്യത്ത് 69.4 ലക്ഷം രോഗികളാണു പുതുതായുണ്ടായത്. ഇതിലും 30 ശതമാനം വര്‍ധനയാണ് മേയിലുണ്ടായത്. മേയ് മാസത്തില്‍ മാത്രം 1.2 ലക്ഷം കൊവിഡ് മരണങ്ങളും രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം തരംഗത്തില്‍ ഗുരുതര രോഗികളുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയായാല്‍ മരണം 40,000 ലേക്ക് കുറയ്ക്കാമെന്നാണു റിപ്പോര്‍ട്ട് പറയുന്നത്.
ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കിയും ഇതു സാധ്യമാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാജ്യത്ത് 12.3 ശതമാനം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സീനെങ്കിലും എടുത്തിട്ടുള്ളത്. 3.27 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തുകഴിഞ്ഞു. ജൂലൈ പകുതിയോടെ പ്രതിദിനം വാക്‌സിനേഷനുകളുടെ എണ്ണം ഒരു കോടിയാക്കി ഉയര്‍ത്താനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha

























