ഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ മരണം ഡോക്ടറുടെ അനാസ്ഥകൊണ്ടാണെന്ന് ആരോപിച്ച് ഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. മെയ് 31 ന് ചിക്മംഗളൂരു ജില്ലയിലെ തരിക്കരെയില്‍ നടന്ന സംഭവത്തില്‍ വേണു, നിതിന്‍, വെങ്കിടേഷ്, ചന്ദ്രശേഖര്‍ എന്നിവരാണ് പിടിയിലായത്. തരിക്കരെയിലെ ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോ. ദീപക്കിനെ ഒരു സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അജ്ജംപുര തഡാഗ ഗ്രാമത്തിലെ ഭുവന്‍ (9) എന്ന കുട്ടിയ്ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഡോ. ദീപക്കിനെ സമീപിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ശിവമോഗയിലേക്ക് അയച്ചു. എന്നാല്‍ മെയ് 29 ന് ശിവമോഗ ആശുപത്രിയില്‍വച്ച് കുട്ടി മരിച്ചു. ദീപക് അമിത അളവില്‍ മരുന്ന് കുത്തിവച്ചതിനാലാണ് കുട്ടി മരിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം . അതേസമയം, നിലവില്‍ ഡോക്ടര്‍ അപകടനില തരണം ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























