വിദ്യാര്‍ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി... പരീക്ഷ റദ്ദാക്കണമെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ സി.ബി.എസ്.ഇയോടും കേന്ദ്രത്തോടും അഭ്യര്‍ത്ഥിച്ചിരുന്നു

സിബിഎസ്ഇ പ്ലസ്ടൂ പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുമായി വെര്‍ച്വല്‍ മീറ്റിംഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംവദിച്ചു. പ്ലസ് ടു പരീക്ഷ റദ്ദാക്കി രണ്ടു ദിവസത്തിനു ശേഷമാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംസാരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തില്‍ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുമായി സംവദിക്കുകയും വിവിധ വിഷയങ്ങളിലുള്ള അവരുടെ ആശങ്കകളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. കോവിഡ് 19 വ്യാപന ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മോഡിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ക്ലാസ് 12 പരീക്ഷ റദ്ദാക്കിയത്. എല്ലാ ബന്ധപ്പെട്ടവരുമായും കൂടിക്കാഴ്ചയില്‍ നീണ്ട ചര്‍ച്ചകള്‍ നടന്നു.
'വിപുലമായ ആലോചനകള്‍ക്ക് ശേഷം ഞങ്ങള്‍ വിദ്യാര്‍ത്ഥി സൗഹാര്‍ദ്ദപരമായ തീരുമാനമെടുത്തു, ആരോഗ്യവും യുവാക്കളുടെ ഭാവിയും സംരക്ഷിക്കുന്ന തീരുമാനമാണിത്, 'പ്രധാനമന്ത്രി മോഡി യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു. പരീക്ഷ റദ്ദാക്കണമെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ സി.ബി.എസ്.ഇയോടും കേന്ദ്രത്തോടും അഭ്യര്‍ത്ഥിച്ചിരുന്നു. 18 വയസ്സിന് താഴെയുള്ളവര്‍ നിലവില്‍ പ്രതിരോധ കുത്തിവയ്പ്പിന് യോഗ്യരല്ലാത്തതിനാല്‍ പരീക്ഷ തങ്ങളെ ബാധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിന് ശേഷം വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നന്ദി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. സിഎസ്സിഇ പ്ലസ് ടു പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിവിധ സംസ്ഥാന സര്‍ക്കാരുകളും ഇതേ രീതി പിന്തുടര്‍ന്ന് ബുധനാഴ്ചയും വ്യാഴാഴ്ചയും അതത് ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട സുപ്രീംകോടതി ഈ നടപടിയെ സ്വാഗതം ചെയ്യുകയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്നതിന് കൃത്യമായി നിര്‍വചിക്കപ്പെട്ട വസ്തുനിഷ്ഠ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് രണ്ടാഴ്ച സമയം അനുവദിക്കുകയും ചെയ്തു. ഫലം ചുരുങ്ങിയ സമയത്തിനുള്ളില്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു. 15 ദിവസത്തിനുള്ളില്‍ മൂല്യനിര്‍ണ്ണയ പ്രക്രിയ ആരംഭിക്കുമെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























