വാക്‌സിന്‍ വിതരണത്തെ കുറിച്ച് ട്വിറ്ററില്‍ ചോദിച്ചയാളോടു അസഭ്യം പറഞ്ഞ് മുംബൈ മേയര്‍; മരുന്നിന്റെ കരാര്‍ ആര്‍ക്കാണ് നല്‍കിയതെന്ന ചോദ്യത്തിന് മേയറുടെ മറുപടി വിചിത്രം; വിമർശനവുമായി പ്രതിപക്ഷം രംഗത്ത്

വാക്‌സിന്‍ വിതരണത്തെ കുറിച്ച് ട്വിറ്ററില്‍ ചോദിച്ചയാളോടു അസഭ്യം പറഞ്ഞ് വിവാദത്തിലായി മുംബൈ മേയര്‍ കിഷോരി പെഡ്‌നേകര്‍. കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ കരാര്‍ ആര്‍ക്കാണ് നല്‍കിയതെന്ന ചോദ്യത്തിന് 'നിങ്ങളുടെ അച്ഛന്' എന്നായിരുന്നു മേയറുടെ മറുപടി. മറുപടി വിവാദമായെന്ന് തിരിച്ചറിഞ്ഞതോടെ മേയര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ അതിനകം ട്വീറ്റ് വൈറലായിരുന്നു.
മേയറെ പോലെ ഒരാളില്‍ നിന്നും പ്രതീക്ഷിക്കുന്ന വാക്കുകളല്ല ഇതെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ കുറച്ച് കൂടി സഭ്യമായ ഭാഷയില്‍ പൊതു ഇടങ്ങളില്‍ പെരുമാറണമെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ശിവസേനാ നേതാവാണ് കിശോരി പെഡ്‌നേകര്‍. മേയര്‍ പദവിയുടെ അന്തസ്സിന് ചേര്‍ന്ന പെരുമാറ്റമാണ് വേണ്ടതെന്ന് സമാജ്വാദി പാര്‍ട്ടിയും കുറ്റപ്പെടുത്തി.
മുംബൈയുടെ 77-ാം മേയറായി 2019ലാണ് പെഡ്‌നേകര്‍ സ്ഥാനമേറ്റത്. സ്വന്തം ജീവന്‍ അവഗണിച്ചും മുംബൈക്കാര്‍ക്കായി കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ പെഡ്‌നേകര്‍ കയ്യടി നേടിയിരുന്നു. അതേ മേയര്‍ തന്നെയാണ് സമൂഹ മാധ്യമത്തില്‍ സഭ്യമല്ലാത്ത ഭാഷയില്‍ പെരുമാറിയത് എന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് ട്വിറ്ററില്‍ പലരും അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























