ആശുപത്രിയില്‍ 18 കാരിയെ വാര്‍ഡ് ബോയി ബലാത്‌സംഗം ചെയ്തതായി പരാതി

ഉത്തര്‍പ്രദേശില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൗമാരക്കാരിയെ വാര്‍ഡ് ബോയി ബലാത്‌സംഗത്തിന് ഇരയാക്കിയതായി പരാതി. മീററ്റിലുള്ള കെയര്‍ നഴ്‌സിംഗ് ഹോമിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ആശുപത്രിയിലെ വാര്‍ഡ് ബോയി ഖ്വാസിമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ മേയ് 27നാണ് കടുത്ത പനിയെ തുടര്‍ന്ന് മജീദ്‌നഗര്‍ സ്വദേശിനിയായ 18കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് മയങ്ങാനുള്ള മരുന്ന് നല്‍കിയതിനു ശേഷം ഖ്വാസിം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ വിഷം കുത്തിവച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.തുടര്‍ന്ന് പെണ്‍കുട്ടി സഹോദരന്റെ ഭാര്യയോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുടുംബം ലിസരി ഗേറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha

























