ഉത്തര്‍പ്രദേശില്‍ വീണ്ടും വിഷമദ്യ ദുരന്തം: ആറ് പേര്‍ മരിച്ചു; 24 പേര്‍ ഗുരുതരാവസ്ഥയില്‍; മരിച്ചത് ഇഷ്ടിക തൊഴിലാളികൾ; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

ഉത്തര്‍പ്രദേശില്‍ വീണ്ടും വിഷ മദ്യ ദുരന്തം. വ്യാജ മദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു. 24 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അലിഗഡിലെ രോഹേര ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വ്യാജ മദ്യം കഴിച്ച ഇഷ്ടിക തൊഴിലാളികളാണ് മരിച്ചത്.
വ്യാജ മദ്യം നിര്‍മ്മിച്ചവര്‍ പൊലീസ് റെയ്ഡിനെ ഭയന്ന് ഉപേക്ഷിച്ച മദ്യമാണ് തൊഴിലാളികള്‍ കുടിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ രണ്ടാമത്തെ വ്യാജമദ്യ ദുരന്തമാണിത്. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ 35 പേരാണ് മരിച്ചത്. ചിലര്‍ക്ക് കാഴ്ച പൂര്‍ണമായും ഭാഗീകമായും നഷ്ടപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























