Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ബംഗാളിൽയാസ് ചുഴലിക്കാറ്റൊക്കെ വന്നു പോയി :ഇപ്പോൾ അവിടെ വീശി അടിക്കുന്നത് അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ആണ്: മമതാ ബാനർജിക്കെതിരെ ശിവസേന

04 JUNE 2021 03:37 PM IST
മലയാളി വാര്‍ത്ത

ബംഗാളിൽ യാസ് ചുഴലികാറ്റിനേക്കാൾ വലിയ കാറ്റാണ് ആഞ്ഞടിക്കുന്നത് എന്ന ആക്ഷേപവുമായി ശിവസേന.യാസ് ചുഴലിക്കാറ്റൊക്കെ വന്നു, പോയി.ഇപ്പോൾ അവിടെ വീശി അടിക്കുന്നത് അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ആണെന്ന് അവർ പറഞ്ഞിരിക്കുകയാണ്.

ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും പശ്ചിമബംഗാളും തമ്മിലുള്ള തർക്കങ്ങളിൽ പ്രതികരണം അറിയിക്കുകയായിരുന്നു ശിവസേന. യാസ് ചുഴലിക്കാറ്റ് വന്നുപോയിട്ടും അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ഇപ്പോഴും ബംഗാള്‍ ഉള്‍ക്കടലില്‍ വീശിയടിക്കുന്നുണ്ടെന്നാണ് ശിവസേന മുഖപത്രം സാമ്‌നയിലെഴുതിയ ലേഖനത്തില്‍ പറയുന്നത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചീഫ് സെക്രട്ടറി അലപന്‍ ബന്ദിയോപാധ്യായയും പ്രധാനമന്ത്രിയുടെ ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ പങ്കെടുക്കാത്തതാണ് അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് അടിക്കാൻ കാരണമെന്നും അവർ ആക്ഷേപിക്കുന്നു. സാമ്‌നയിലൂടെയാണ് അവർ ഈ പ്രയോഗം നടത്തിയത്.

സംസ്ഥാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയെന്നത് കേന്ദ്രം ഒരു നയമായി സ്വീകരിച്ചിരിക്കുകയാണെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള ഇത്തരം നടപടി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

യാസ് ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയും ഇറങ്ങിപ്പോയെന്ന് ആരോപിച്ചായിരുന്നു ബംഗാളിനെതിരെ നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്.

അതിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി അലപന്‍ ബന്ദിയോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാല്‍ അലപന്‍ ബന്ദിയോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച കേന്ദ്ര നടപടിയ്ക്കെതിരെ മമത ബാനര്‍ജി ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ചീഫ് സെക്രട്ടറിയെ വിട്ടയക്കാന്‍ കഴിയില്ലെന്നായിരുന്നു മമത പറഞ്ഞത്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചതായും മമത പറഞ്ഞിരുന്നു.

ഒടുവില്‍ അലപന്‍ ബന്ദിയോപാധ്യായ ചീഫ് സെക്രട്ടറിസ്ഥാനത്തു നിന്ന് വിരമിച്ചുവെന്നും അദ്ദേഹം ഇനി തന്റെ മുഖ്യ ഉപദേഷ്ടാവ് ആയിരിക്കുമെന്നും മമത പറഞ്ഞു.

യാസ് ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയും അരമണിക്കൂറോളം വൈകി എത്തിയതായിരുന്നു പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

 

യോഗത്തിനെത്തിയ മമത സംസ്ഥാനത്തുണ്ടായ നാശങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് കൈമാറിയ ശേഷം പതിനഞ്ച് മിനിറ്റുകൊണ്ട് തിരികെ പോയത് കേന്ദ്രത്തെയും പ്രധാനമന്ത്രിയേയും അപമാനിക്കുന്നതിന് തുല്യമാണെന്നാരോപിച്ചായിരുന്നു വിമര്‍ശനമുയര്‍ന്നത്. പിന്നാലെയാണ് ചീഫ് സെക്രട്ടറിയോട് കേന്ദ്ര സര്‍വ്വീസില്‍ തിരികെ പ്രവേശിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

എന്നാൽ കേന്ദ്രത്തിന് നടപടികൾ രൂക്ഷമായതോടെ മമതാബാനർജി അവർക്കെതിരെ ശക്തമായി പ്രതികരിച്ചു രംഗത്തുവന്നിരുന്നു. ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു .തീരുമാനം ഞെട്ടിക്കുന്നതാണെന്നും ചീഫ് സെക്രട്ടറിയെ തിരികെ അയക്കാൻ ആകില്ലെന്നും മമത കത്തിൽ വ്യക്തമാക്കിയിരുന്നു. ഏകപക്ഷീമായ തീരുമാനം പുനരാലോചിക്കണമെന്നും മമത ശക്തമായി ആവശ്യപ്പെട്ടിരുന്നു .

എന്നാൽ കേന്ദ്ര സർവീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ആലാപൻ ബാനർജി ദില്ലിയിൽ ഇന്ന് ഹാജരായില്ല. അടിയന്തിര യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും എത്താൻ ആകില്ലെന്നും ആലാപൻ ബാനർജി അറിയിച്ചതായാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.
കേന്ദ്രസർവീസിലേക്ക് തിരിച്ചുവിളിച്ച ആലാപൻ ബാനർജിയോട് ഇന്ന് നേരിട്ട് എത്താനായിരുന്നു പേഴ്‌സണൽ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്.


നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ടാണോ തങ്ങളോട് എല്ലായ്പ്പോഴും കലഹിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രിയോട് മമത ബാനർജി ചോദിച്ചിരുന്നു . തന്നെ ഇതുപോലെ അധിക്ഷേപിക്കരുതെന്നും മമത ബാനർജി അപേക്ഷിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (22 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (28 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends