Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സർക്കാരിന്റെയോ അതിന്റെ ഭാഗമായിട്ടുള്ളവരുടെയോ നടപടികളെ വിമർശിക്കാൻ പൗരൻമാർക്ക് അവകാശമുണ്ട്: മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരേ ഹിമാചൽപ്രദേശ് പോലീസ് രജിസ്റ്റർചെയ്ത രാജ്യദ്രോഹക്കുറ്റം റദ്ദാക്കി സുപ്രീംകോടതി

04 JUNE 2021 03:44 PM IST
മലയാളി വാര്‍ത്ത

ആ കാര്യം എങ്ങനെ രാജ്യദ്രോഹകുറ്റം ആകും? സുപ്രീംകോടതിയുടെ ഒന്നൊന്നര ചോദ്യം.... സർക്കാരിന്റെയോ അതിന്റെ ഭാഗമായിട്ടുള്ളവരുടെയോ നടപടികളെ വിമർശിക്കാൻ പൗരൻമാർക്ക് അവകാശമുണ്ടെന്ന് ആവർത്തിച്ച് പറയുകയായിരുന്നു സുപ്രീംകോടതി. കലാപത്തിന് ആഹ്വാനം ചെയ്യുന്നതോ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പ്രവൃത്തിമാത്രമേ രാജ്യദ്രോഹക്കുറ്റമാകൂ. ഇക്കാര്യം വ്യക്തമാക്കുന്ന കേദാർനാഥ് സിങ് കേസിലെ വിധിയിൽ പറയുന്ന സംരക്ഷണം മാധ്യമപ്രവർത്തകർക്കുമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു .

മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരേ ഹിമാചൽപ്രദേശ് പോലീസ് രജിസ്റ്റർചെയ്ത രാജ്യദ്രോഹക്കുറ്റം റദ്ദാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവർഷം കേന്ദ്രസർക്കാർ നടപ്പാക്കിയ കോവിഡ് ലോക്ഡൗണിനെ വിമർശിച്ചുകൊണ്ട് തന്റെ യുട്യൂബ് പരിപാടിയിലൂടെ (വിനോദ് ദുവ ഷോ) നടത്തിയ പരാമർശതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.


വിദഗ്ധ സമിതിയുടെ അനുമതി വാങ്ങിയ ശേഷം പത്തു വർഷത്തിലേറെ അനുഭവപരിചയമുള്ള മാധ്യമപ്രവർത്തകർക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാവൂവെന്ന വിനോദ് ദുവയുടെ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. സുപ്രീംകോടതി അങ്ങനെയൊരു കമ്മിറ്റിയെ വെക്കുന്നത് നിയമനിർമാണസഭകളുടെ അധികാരത്തിലേക്ക് നേരിട്ടുള്ള കടന്നുകയറ്റമാകുമെന്ന് രണ്ടംഗ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു .

ഡൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള ദുവയുടെ പരാമർശങ്ങൾക്കെതിരേ ഡൽഹിയിലും ഹിമാചലിലും കേസുണ്ടായിരുന്നു. എന്നാൽ, ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസ് കഴിഞ്ഞ ജൂൺ പത്തിന് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.


പരാതിക്ക് കാരണമായ പരാമർശങ്ങൾ ഇതായിരുന്നു :

2020 മാർച്ച് 30-ന് യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് പരാതിക്കിടയാക്കിയത്

അതിൽ പറയുന്നത് ഇങ്ങനെ


* വോട്ടുലഭിക്കാൻ നരേന്ദ്ര മോദി മരണത്തെയും ഭീകരാക്രമണത്തെയും ഉപയോഗിച്ചു.

* കോവിഡ് പരിശോധനയ്ക്ക് രാജ്യത്ത് ആവശ്യത്തിന് സംവിധാനങ്ങളില്ല.

* പി.പി.ഇ. കിറ്റുകളുടെ ലഭ്യതയെക്കുറിച്ച് വിവരങ്ങളില്ല.


* 2020 മാർച്ച് 24 വരെയും ഇന്ത്യ വെന്റിലേറ്ററുകളും സാനിറ്റൈസറുകളും കയറ്റുമതി ചെയ്തു.

ഹിമാചൽ പോലീസിന്റെ ആരോപണം ഇങ്ങനെയായിരുന്നു:

പ്രധാനമന്ത്രി വോട്ടു ലഭിക്കാൻ ഭീകരവാദത്തെ ഉപയോഗിച്ചുവെന്ന് വിനോദ് ദുവ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരേ കലാപത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവനയാണിത്.


സുപ്രീംകോടതി പറഞ്ഞത് ഇങ്ങനെയാണ്:

രാജ്യദ്രോഹക്കുറ്റം (ഐ.പി.സി. 124-എ) ചുമത്താൻ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനുള്ള ലക്ഷ്യമോ കലാപത്തിന് ആഹ്വാനമോ വേണം. ദുവയുടെ പരാമർശങ്ങൾക്ക് അത്തരം ലക്ഷ്യങ്ങളില്ല.


സർക്കാർ നടപടികളിലെ പോരായ്മകൾ പുറത്തുകൊണ്ടുവരാനും ഉടനടി കാര്യക്ഷമമായ പരിഹാരം കൊണ്ടുവരാനും ഉദ്ദേശിച്ചാണ് ദുവയുടെ പരാമർശങ്ങൾ. അനുവദനീയമായ പരിധിക്കുള്ളിൽ നിന്നുമാത്രമേ ദുവ സംസാരിച്ചിട്ടുള്ളൂ.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (21 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (27 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends