Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ബിജെപി കൗണ്‍സിലറെ ഭീകരര്‍ വധിച്ചു; കാശ്മീർ പുല്‍വാമ ജില്ലയിലെ ത്രാലിലാണ് രാകേഷ് പണ്ഡിറ്റിനുനേരെ മൂന്നംഗ സംഘം വെടിവച്ചത്

04 JUNE 2021 03:54 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരില്‍ ബിജെപി കൗണ്‍സിലര്‍ ഭീകരരുടെ വെടിയേറ്റ് മരണപെട്ടു. ദക്ഷിണ കശ്മീരിലെ പണ്ഡിറ്റുകള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ഉള്ള രാകേഷ് പണ്ഡിറ്റിനെയാണ് മൂന്നംഗ സംഘം വെടിവച്ച്‌ കൊലപ്പെടുത്തിയത്. പുല്‍വാമ ജില്ലയിലെ ത്രാലിലാണ് ആക്രമണം നടന്നത്.

സുഹൃത്തിനെ സന്ദര്‍ശിക്കാനായി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആണ് ഭീകരര്‍ വീട് ആക്രമിച്ച്‌ രാകേഷ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയത്. അക്രമം ചെറുക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ മകളേയും ഭീകരര്‍ വെടിവച്ചു.

ഇവര്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. രാകേഷ് സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. ഭീകരരുടെ വധ ഭീഷണി ഉണ്ടായിരുന്ന രാകേഷിന് വേണ്ടി പോലീസ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.

 

എന്നാല്‍ ഭീകരരുടെ ആക്രമണ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടെ ഉണ്ടായിരുന്നില്ലെന്നത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുഗമിക്കാത്തതിന്റെ കാരണം അന്വേഷിക്കുന്നതിനായി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് രംഗത്തെത്തി.

ജമ്മു കശ്മീരില്‍ പ്രാദേശികമായി രൂപീകരിച്ച തീവ്രവാദ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയാണെന്നാണ് വിവരം. ജമ്മു കശ്മീരിലെ കേന്ദ്ര ഭരണത്തെ എതിര്‍ക്കുന്ന ഇവര്‍ നിരവധി ആക്രമങ്ങളാണ് പ്രദേശത്ത് നടത്തിയിട്ടുള്ളത്.

രാകേഷ് പണ്ഡിറ്റിന്റെ മരണത്തില്‍ ജമ്മു കശ്മീര്‍ ബിജെപി വക്താവ് അല്‍ത്താഫ് ഠാക്കൂര്‍ അനുശോചനം അറിയിച്ചു. ഇത് തികച്ചും ക്രൂരമാണെന്നും ജനങ്ങളെ സേവിക്കുന്നതില്‍ നിന്നും ബിജെപി നേതാക്കളെ തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അടക്കമുള്ള നിരവധി രാഷ്ട്രീയ പ്രമുഖര്‍ രാഗേഷിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (19 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (25 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends