Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കടലിൽ ‘തകർക്കാൻ’ ഇന്ത്യ...ചൈനയെ ഉന്നമിട്ടു പുത്തൻ പദ്ധതികൾ ...നിർമിക്കുന്നത് ഒന്നും രണ്ടുമല്ല....ആറ് ആണവ അന്തർവാഹിനികൾ ..ഇനി ചൈനയും പാകിസ്ഥാനും സ്വാഹാ !

04 JUNE 2021 05:56 PM IST
മലയാളി വാര്‍ത്ത

ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ നാവികസേന; 50,000 കോടിയുടെ പദ്ധതിക്ക് ടെന്‍ഡര്‍ അനുമതി......

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ മേധാവിത്തം നേടുക എന്ന ലക്ഷ്യത്തോടെ ചൈനയെ ഉന്നമിട്ടു പുത്തൻ പദ്ധതികളുമായി ഇന്ത്യ..ഇതിന്റെ ഭാഗമായി ആറ് ആണവ അന്തർവാഹിനികൾ നിർമിക്കാനുള്ള ടെന്‍ഡര്‍ പുറപ്പെടുവിക്കാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി കഴിഞ്ഞു...

 

ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് ചക്ര എന്നിവയ്ക്കു പുറമെ, 13 മുങ്ങിക്കപ്പലുകളാണ് ഇന്ത്യയ്ക്ക് ഉള്ളത് .പൂർണമായി ഇന്ത്യയിൽ നിർമിച്ച ആദ്യ ആണവ മുങ്ങിക്കപ്പലായ ഐഎൻഎസ് അരിഹന്ത് 2016ൽ കമ്മിഷൻ ചെയ്തതോടെ കരയിൽ നിന്നും ആകാശത്തുനിന്നും കടലിനടിയിൽനിന്നും അണ്വായുധം പ്രയോഗിക്കാനുള്ള ‘ത്രിതല ശേഷി’ ഇന്ത്യ സ്വന്തമാക്കിയിരുന്നു ..

 

 

 


റഷ്യയുടെ റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ട്, ഫ്രാന്‍സിന്റെ ഡി.സി.എന്‍.എസ്, ടി.എം.എസ്., സ്‌പെയിന്റെ നവാന്‍ഷ്യ, ദക്ഷിണ കൊറിയയുടെ ദേയ്‌വൂ എന്നീ കപ്പല്‍നിര്‍മാണ ശാലകളുമായി സംയുക്തമായാണ് എം.ഡി.എല്ലും എല്‍.ആന്‍ഡ് ടിയും ടെന്‍ഡര്‍ സമര്‍പ്പിക്കുക. .

 

 

ഇതുപ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പല്‍നിര്‍മാതാക്കളായ മസഗൊണ്‍ ഡോക്ക്‌സ് ലിമിറ്റഡ്(എം.ഡി.എല്‍.), സ്വകാര്യ നിര്‍മാതാക്കളായ എല്‍ ആന്‍ഡ് ടി എന്നിവര്‍ക്ക് റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ അഥവാ ആര്‍.ഇ.പി. നല്‍കാനാണ് ഡി.എ.സി. അനുമതി നല്‍കിയിരിക്കുന്നത്. .... പ്രോജക്ട് 75-ന്റെ കീഴില്‍ നിലവില്‍ ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ എം.ഡി.എല്‍. നിര്‍മിക്കുന്നുണ്ട്

 

 


അന്തര്‍വാഹിനികളുടെ തദ്ദേശ രൂപകല്‍പനയും നിര്‍മാണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് എസ്.പി. മോഡല്‍. നേരത്തെ 111 നേവല്‍ യൂട്ടിലിറ്റി ഹെലികോപ്ടറുകള്‍ സേനയിലേക്ക് എസ്.പി. മോഡല്‍ വഴി കൂട്ടിച്ചേര്‍ത്തിരുന്നു.......

 

സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് അഥവാ എസ്.പി. മോഡലിനു കീഴില്‍ നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് പ്രോജക്ട് -75(I). ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി ഫലപ്രദമായി നേരിടാൻ ലക്ഷ്യമിട്ട്, ക്രൂസ് മിസൈൽ, അത്യാധുനിക ആയുധങ്ങൾ, കടലിനടിയിൽ ശത്രു നീക്കങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന നൂതന സെൻസറുകൾ എന്നിവ സജ്ജമാക്കിയ കരുത്തുറ്റ കപ്പലുകളും നിർമിക്കുക എന്നതാണ് പ്രോജക്ട് -75ന്റെ ലക്‌ഷ്യം..

 

 

 

ഇതിനായി വിദേശ രാജ്യങ്ങളുടെ സഹായവും തേടുന്നുണ്ട്. ഫ്രാൻസ്, റഷ്യ, ജർമനി, സ്വീഡൻ, സ്പെയിൻ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യൻ ഷിപ്‌യാർഡ് 5 0,000 കോടി രൂപയുടെ പ്രതിരോധ പദ്ധതിക്കാണ് തുടക്കം കുറിയ്ക്കുന്നത്

 

സാധാരണ അന്തർവാഹനികളുടെ ഇന്ധനം ഡീസലാണ്. ഡീസൽ അന്തർവാഹിനികൾക്കു രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന്: അവയുടെ എൻജിൻ പ്രവർത്തിക്കുമ്പോൾ വലിയ ശബ്‌ദമുണ്ടാകുന്നു. ഈ ശബ്‌ദം ശത്രുവിന്റെ അന്തർവാഹിനികളിലും ഉപരിതല കപ്പലുകളിലുമുള്ള സെൻസറുകൾ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്.

 

 

രണ്ട്: ഡീസൽ അന്തർവാഹിനികൾക്ക് അവയുടെ ബാറ്ററികൾ റീചാർജ് ചെയ്യാൻ രണ്ടുമൂന്നു ദിവസത്തിലൊരിക്കലെങ്കിലും ഉപരിതലത്തിലേക്കു പൊങ്ങിവരണം. ഈ സമയത്തും ശത്രുവിന്റെ കണ്ണിൽപ്പെടാൻ സാധ്യതയുണ്ട്. ഈ രണ്ടു പ്രശ്‌നങ്ങളും ആണവ അന്തർവാഹിനിക്കില്ല. ഒരു മിനിയേച്ചർ ആണവ റിയാക്‌ടറിൽനിന്നാണ് അന്തർവാഹിനിക്കു വേണ്ട ഊർജം ലഭിക്കുന്നത്.

 


അന്തർവാഹിനിയിലെ ആണവ റിയാക്‌ടർ പ്രവർത്തിക്കുമ്പോൾ ശബ്‌ദമില്ലാത്തതിനാൽ ശത്രുവിന്റെ സെൻസറുകൾക്ക് ശത്രുവിന്റെ സെൻസറുകൾക്ക് അന്തർവാഹിനിയുടെ സ്‌ഥാനം കണ്ടെത്താനാവില്ല. ബാറ്ററികൾ ചാർജ് ചെയ്യുന്നത് ആണവോർജം ഉപയോഗിച്ചായതിനാൽ അതിനായി ഉപരിതലത്തിലേക്കു പൊങ്ങിവന്നു റീചാർജ് ചെയ്യേണ്ട ആവശ്യവുമില്ല....


ഇതോടെ ഏതുതരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ ഇന്ത്യൻ നാവിക സേന സുസജ്ജമാകുകയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (19 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (25 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends