വണ്ടലൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ഒമ്പത് സിംഹങ്ങള്‍ക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു; സിംഹങ്ങള്‍ക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചത് ഒമ്ബതു വയസ്സുള്ള പെണ്‍സിംഹം ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ
ചെന്നൈ വണ്ടലൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ഒമ്ബത് സിംഹങ്ങള്‍ക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകീട്ട് കോവിഡ് ബാധിക്കപ്പെട്ട ലീല എന്ന ഒമ്ബതു വയസ്സുള്ള പെണ്‍സിംഹം ചത്തു. ഇതേ തുടര്‍ന്ന് ബാക്കിയുള്ള 11 സിംഹങ്ങളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഒമ്ബത് സിംഹങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
വിശപ്പില്ലാതെ സിംഹങ്ങള്‍ അവശനിലയില്‍ കാണപ്പെടുന്നതായി മൃഗശാല അധികൃതര്‍ അറിയിച്ചു. സമ്ബര്ക്കമൊഴിവാക്കുന്നതിന് സിംഹങ്ങളും കുരങ്ങുകളും ഉള്‍പ്പെടെ മുഴുവന്‍ മൃഗങ്ങളെയും വെവ്വേറെ ഇടങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മേയ് 26 മുതല്‍ പാര്‍ക്ക് അടച്ചിട്ടിരിക്കയാണ്. പ്രത്യേക സാഹചര്യത്തില്‍ മൃഗശാലയിലെ ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കി. സിംഹങ്ങള്‍ക്ക് രോഗം ഏത് വിധേനയാണ് പടര്‍ന്നതെന്നും പരിശോധിക്കുന്നുണ്ട്. ഇൗയിടെ ഹൈദരാബാദിലെ മൃഗശാലയിലെ എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.
https://www.facebook.com/Malayalivartha