Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'വാക്സീന്‍ സ്വീകരിച്ചശേഷം രണ്ടാമതും കോവിഡ് ബാധിച്ചവരില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ല'; പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്

04 JUNE 2021 09:29 PM IST
മലയാളി വാര്‍ത്ത

വാക്സീന്‍ സ്വീകരിച്ചശേഷം രണ്ടാമതും കോവിഡ് ബാധിച്ചവരില്‍ ഒരാള്‍ പോലും ഏപ്രില്‍- മേയ് മാസങ്ങളില്‍ മരിച്ചിട്ടില്ലെന്ന്​ പഠന റിപ്പോര്‍ട്ട്​. വാക്സീന്‍ സ്വീകരിച്ചവര്‍ക്കും രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിക്കുന്ന ബ്രേക് ത്രൂ വ്യാപനത്തെക്കുറിച്ചുള്ള സൂക്ഷ്മ പഠനത്തിനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നടത്തിയ ജീനോം സീക്വന്‍സിങ്ങിലാണ്​ ഈ കണ്ടെത്തല്‍.

വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ രണ്ടാമതും കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച്‌ ഏപ്രില്‍-മേയ് മാസത്തിലാണ് എയിംസ് പഠനം നടത്തിയത്​. രണ്ടാം തരംഗത്തില്‍ ഈ വിഷയത്തില്‍ നടക്കുന്ന ആദ്യപഠനമായിരുന്നു ഇത്​. ശരീരത്തില്‍ വൈറസ് വ്യാപനത്തിന്‍റെ തോതു കൂടുതലാണെങ്കിലും വാക്സിന്‍ സ്വീകരിച്ച ശേഷം വീണ്ടും രോഗം ബാധിച്ചവരില്‍ ഒരാള്‍ പോലും ഇക്കാലയളവില്‍ മരിച്ചിട്ടില്ല എന്ന്​ പഠനത്തില്‍ കണ്ടെത്തി.

63 ബ്രേക്​ ത്രൂ ഇന്‍ഫക്ഷന്‍ കേസുകളാണ് പഠനവിധേയമാക്കിയത്​. ഇതില്‍ 36 പേര്‍ രണ്ട്​ ഡോസ് വാക്സിനും 27 പേര്‍ ഒരു ഡോസും സ്വീകരിച്ചവരായിരുന്നു. ഇതില്‍ 53 പേര്‍ കോവാക്സിനും 10 പേര്‍ കോവിഷീല്‍ഡുമാണ് എടുത്തത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡി ശരീരത്തില്‍ ഉണ്ടായിട്ടും രോഗബാധിതരായവരാണ്​ ഇവര്‍.

 

 

ഇവരില്‍ ചിലരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിവന്നതോടെ വാക്സിന്‍ നല്‍കുന്ന സുരക്ഷയെ സംബന്ധിച്ചു ആശങ്കയുയര്‍ന്നിരുന്നെന്നും ഈ സാഹചര്യത്തിലാണ്​ പഠനം നടത്തിയതെന്നും എയിംസ് അധികൃതര്‍ വ്യക്​തമാക്കി. വാക്സിന്‍ സ്വീകരിച്ച ആളുകള്‍ക്കു പോലും വീണ്ടും കോവിഡ് ബാധിക്കാനും മരിക്കാനും നേരിയ സാധ്യതകളുണ്ടെന്ന്​ യു.എസ് ആരോഗ്യ ഏജന്‍സിയായ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) പറഞ്ഞിരുന്നു.

എന്നാല്‍, എയിംസ്​ പഠനവിഷയമാക്കിയെടുത്തവരില്‍ ഒരാള്‍ക്കു പോലും ഗുരുതരമായ രോഗബാധ കണ്ടെത്തിയില്ല. മിക്കവര്‍ക്കും അഞ്ച് മുതല്‍ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങള്‍ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്. 21നും 92നും ഇടക്ക്​ പ്രായമുള്ള 63​ പേരിലാണ്​ പഠനം നടത്തിയത്​. ഇതില്‍ 41 പേര്‍ പുരുഷന്മാരും 22 പേര്‍ സ്​ത്രീകളുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (22 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (28 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends