ഇങ്ങനെ ആകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല... ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് കോടതി
നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. രാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് നടപ്പാക്കുന്നതിനെതിരെയാണ് നടി ഹര്‍ജി നല്‍കിയത്. പ്രശസ്തിക്കു വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് കരുതുന്നതായി അഭിപ്രായപ്പെട്ട കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചു. വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജി.ആര് മെഹ്ത നിരീക്ഷിച്ചു. വ്യര്‍ച്വല്‍ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും കോടതി പറഞ്ഞു. വ്യര്‍ച്വല്‍ വാദം കേള്‍ക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകള്‍ പാടി തടസ്സം സൃഷ്ടിക്കുകയും ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 5 ജിക്കെതിരല്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയ ജൂഹി സാങ്കേതികവിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരണമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha