'കൊവിഡ് പരിശോധന ഇനി സ്വയം നടത്താം'; 'കോവിസെല്‍ഫ്' ടെസ്റ്റ് കിറ്റ് ഉടൻ വിപണിയിലെത്തുമെന്ന് കമ്പനി
കൊവിഡ് പരിശോധന വീട്ടില്‍വച്ചു സ്വയം നടത്താന്‍ കഴിയുന്ന 'കോവിസെല്‍ഫ്' ടെസ്റ്റ് കിറ്റ് അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. 250 രൂപയാണ് ഈ കിറ്റിന്റെ വില. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും കിറ്റ് ലഭിക്കും. ഫ്ലിപ്പ്കാര്‍ട്ടിലും കിറ്റ് ലഭ്യമാണെന്നും കമ്ബനി അറിയിച്ചു.
സ്വയം കോവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് നേരത്തെ, ഐ.സി.എം.ആര്. അനുമതി നല്‍കിയിരുന്നു. 250 രൂപയുടെ കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം. കോവിഡ്-19-ന്റെ ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതി.
പോസിറ്റീവ് ആണെങ്കില്‍ ആര്.ടി.പി.സി.ആര്. പരിശോധന നടത്തേണ്ടതില്ല. രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടന്‍ ആര്.ടി.പി.സി.ആര്. പരിശോധന നടത്തണം. കോവിസെല്‍ഫിന്റെ ഏഴ് ലക്ഷം യൂണിറ്റ് ആഴ്ചയില്‍ ലഭ്യമാക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്.
https://www.facebook.com/Malayalivartha