രാജ്യത്ത് 5 ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് നടപ്പിലാക്കുന്നതിനെതിരെ നടി ജൂഹി ചൗള നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി രൂക്ഷ വിമര്‍ശനത്തോടെ തള്ളി.... 20 ലക്ഷം രൂപ പിഴയും വിധിച്ചു
രാജ്യത്ത് 5 ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് നടപ്പിലാക്കുന്നതിനെതിരെ നടി ജൂഹി ചൗള നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി രൂക്ഷ വിമര്‍ശനത്തോടെ തള്ളി.
അനാവശ്യമായ ഹര്‍ജി ഫയല്‍ ചെയ്ത് പ്രശസ്തിക്ക് വേണ്ടി നടി കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചെന്ന് നിരീക്ഷിച്ച സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് ജി.ആര്. മിഥ 20 ലക്ഷം രൂപ പിഴയും വിധിച്ചു.
''ഹര്‍ജിക്കാരി നിയമവ്യവസ്ഥ ദുരുപയോഗം ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ 20 ലക്ഷം രൂപ പിഴ കെട്ടിവയ്ക്കണം.ഡല്‍ഹി സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിട്ടിക്ക് ഈ പണം റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതരുടെ പുനരധിവാസത്തിന് ഉപയോഗിക്കാം. ഹര്‍ജിക്കാരിക്ക് വിഷയത്തില്‍ യാതൊരു ധാരണയുമില്ല.
പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ഹര്‍ജി ഫയല്‍ ചെയ്തത്.അതിന് തെളിവാണ് വെര്‍ച്വല്‍ വാദത്തിന്റെ ലിങ്ക് ജൂഹി സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതിലൂടെ വാദത്തിനിടെ തടസമുണ്ടാക്കാനുള്ള ശ്രമവും ചിലരില്‍ നിന്നുണ്ടായെന്ന് ബെഞ്ച് വിലയിരുത്തി.
വെര്‍ച്വല്‍ വാദം കേള്‍ക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകള്‍ പാടി തടസം സൃഷ്ടിക്കുകയും ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha