മണ്ണിനും മനുഷ്യനും വേണ്ടി ലോകം; കോവിഡ് 19 മഹാമാരി മനുഷ്യനൊപ്പം മണ്ണിനും പരിക്കേല്‍പ്പിക്കുന്നു, പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിച്ച് ബയോ മെഡിക്കൽ മാലിന്യങ്ങൾ
മണ്ണിനും മനുഷ്യനും വേണ്ടി ലോകം ഒരുമയോടെ പരിസ്ഥിതി ദിനത്തില്‍ ആഹ്വാനം ചെയ്യുമ്പോഴും കോവിഡ് 19 എന്ന മഹാമാരി മനുഷ്യനൊപ്പം മണ്ണിനും പരിക്കേല്‍പ്പിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡിനെ തുടര്‍ന്ന് മരണസംഖ്യയും രോഗ ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഓടാതെ തന്നെ പരിസ്ഥിതിക്കും ആഘാതമേല്‍പ്പിക്കുന്നത് ബയോ മെഡിക്കല്‍ മാലിന്യങ്ങളിലൂടെയാണ്. കോവിഡ് രോഗനിര്‍ണയത്തിനും രോഗികളുടെ ചികിത്സക്കും ഉപയോഗിക്കുന്നവയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കോവിഡ് ചികിത്സയുടെ ഭാഗമായി 45,308 ടണ്‍ ബയോമെഡിക്കല്‍ മാലിന്യങ്ങളാണ് ഇന്ത്യയില്‍ മാത്രം ഉണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിദിനം146 ടണ്‍ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി) പറയുന്നുണ്ട്. കോവിഡിന് മുമ്പ് തന്നെ ഒരു ദിവസം 615 ടണ്‍ ബയോമെഡിക്കല്‍ മാലിന്യമാണ് ഇന്ത്യയില്‍ ഉത്പാദിപ്പിച്ചിരുന്നന്നതെന്നും, അതിന് പുറമെയാണിതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുകയാണ്.
അതോടൊപ്പം തന്നെ കോവിഡ് കാരണം മാത്രം ബയോമെഡിക്കല്‍ മാലിന്യ ഉത്പാദനത്തില്‍ ഇത് ഏകദേശം 17% വര്‍ധനവാണുണ്ടായിരിക്കുന്നത്.ഫേസ് മാസ്കുകള്‍, പി.പി.ഇ കിറ്റുകള്‍ തുടങ്ങിയവയുള്‍പ്പടെയാണിത്.കോവിഡ് മെഡിക്കല്‍ മാലിന്യങ്ങള്‍ക്ക് പുറമെ ലോക്ഡൗണ്‍ കൂടി വന്നതോടെ ഹോം ഡെലിവെറിയും മറ്റും വാപകമായതോടെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറയുന്നതായുള്ള റിപ്പോര്‍റ്റുകളാണ് പുറത്ത് വരുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍കുറവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് തന്നെ. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 1.20 ലക്ഷമായാണ് കുറഞ്ഞത്. 59 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത് വ്യക്തമാക്കുന്നത്.
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. രോഗമുക്തി നിരക്ക് ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























