Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

ലോകത്തെ ഞെട്ടിച്ചു.. എല്ലാ വകഭേദങ്ങളെയും തടയുന്ന വാക്സിനുമായി സിറം... സൂപ്പർ ഇന്ത്യ...

14 JUNE 2021 09:29 PM IST
മലയാളി വാര്‍ത്ത

ലോകത്തെ പിടിച്ചുലച്ച കൊവിഡ് 19 മഹാമാരിക്കെതിരായി ഉയര്‍ന്ന ഫലപ്രാപ്തി തെളിയിച്ചിരിക്കുകയാണ് നോവോവാക്സ് വാക്സിൻ.
പ്രാദേശികാടിസ്ഥാനത്തിൽ ഈ വാക്സിൻ നിര്‍മിക്കാൻ ഇന്ത്യൻ കമ്പനിയയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തീരുമാനിച്ചിരുന്നു എന്ന വാർത്തകൾ നേരത്തേ പുറത്ത് വന്നിരുന്നു.

ഏറ്റവും ഉയര്‍ന്ന രോഗബാധാ സാധ്യതയുള്ള വകഭേദങ്ങളെ വരെ ഈ വാക്സിൻ ചെറുക്കുമെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. വൻതോതിൽ ഇന്ത്യയിൽ നിര്‍മാണം തുടങ്ങുന്നതിനു മുന്നോടിയായി ചെറിയ തോതിൽ ക്ലിനിക്കൽ പരീക്ഷണം നടത്തി വരികയായിരുന്നു.

എന്നാലിപ്പോൾ പുറത്ത് വരുന്നത് ഇന്ത്യക്കാർക്ക് ഏറെ അഭിമാനിക്കാവുന്ന വാർത്തകളാണ്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പൂനെ ആസ്ഥാനമായ കമ്പിനിയുടെ നോവവാക്‌സ് കോവിഡ് വാക്‌സിന്‍ വിവിധ കൊറോണ വകഭേദങ്ങള്‍ ഉള്‍പ്പടെയുള്ളതില്‍ നിന്ന് 90 ശതമാനം കാര്യക്ഷമത കാണിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. യുഎസില്‍ വലിയ രീതിയില്‍ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന് നോവവാക്‌സ് അറിയിച്ചിട്ടുണ്ട്.

ഇതിനെക്കാൾ സന്തോഷം പകരുന്ന മറ്റൊരു വസ്തുത എന്തെന്നാൽ മിതമായും കഠിനവുമായ രോഗങ്ങളില്‍ നിന്ന് 100 ശതമാനം വരെയാണ് ഈ വാക്സിൻ സംരക്ഷണം പ്രകടമാക്കിയിട്ടുള്ളത്. ആകെ മൊത്തത്തില്‍ 90.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

ഫലപ്രാപ്തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തുന്ന പഠനത്തില്‍ യുഎസിലേയും മെക്‌സിക്കോയിലേയും 119 പ്രദേശങ്ങളലുള്ള 29,960 പേര്‍ പങ്കാളികളായെന്നും നോവവാക്‌സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഈ വര്‍ഷം മൂന്നാം പാദത്തോടെ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കാനൊരുങ്ങുകയാണെന്നും യുഎസ് ആസ്ഥാനമായ കമ്പനി അറിയിച്ചിട്ടുണ്ട്.

മൂന്നാം പാദം അവസാനത്തോടെ പ്രതിമാസം 100 ദശലക്ഷം ഡോസും വര്‍ഷാവസാനത്തോടെ 150 ദശലക്ഷം ഡോസും പ്രതിമാസം ഉത്പാദിപ്പിക്കുമെന്നും അവര്‍ വ്യക്തക്കിയിട്ടുമുണ്ട്.

മറ്റു ചില കമ്പനികളുടെ വാക്‌സിനുകളെ പോലെ വളരെ കുറഞ്ഞ താപനിലയില്‍ നോവാവാക്‌സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാകും നോവാവാക്‌സ് നിര്‍മിക്കുക. ഇത് ഇന്ത്യയിലെ വാക്‌സിന്‍ ക്ഷമാത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശികാടിസ്ഥാനത്തിൽ നിര്‍മിക്കുന്ന രണ്ടാമത്തെ കൊവിഡ് പ്രതിരോധ വാക്സിനാണ് നൊവോവാക്സ്. മറ്റു രാജ്യങ്ങളിൽ ക്ലിനിക്കൽ പരീക്ഷണം പൂര്‍ത്തിയാക്കി ഫലപ്രാപ്തി തെളിയിച്ച വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കാനായി ചെറിയതോതിലുള്ള പഠനത്തിന് ഡിസിജിഐയുടെ അനുമതി മുൻപ് കമ്പനി തേടിയിരുന്നു.

ഇനി മറ്റൊരു രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുന്നതിനു മുന്നോടിയായി വാക്സിൻ്റെ സുരക്ഷ, ഡോസേജ്, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനായി നടത്തുന്ന പഠനമാണ് ബ്രിഡ്ജിങ് ട്രയൽ. ഈ സാധ്യതയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയത്.

കൊവിഷീൽഡ് നിര്‍മിച്ചതു പോലെ അനുമതി ലഭിക്കും മുൻപു തന്നെ നൊവോവാക്സ് വാക്സിൻ്റെയും ഡോസുകള്‍ വൻതോതിൽ വാങ്ങി സൂക്ഷിക്കുമെന്ന് അദാര്‍ പൂനാവാലാ കഴിഞ്ഞ ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. അങ്ങനെ ആകുമ്പോൾ വാക്സിൻ ലഭ്യത സുലഭമാകും. ക്ലിനിക്കൽ പരീക്ഷണം തുടങ്ങുന്ന ഘട്ടത്തിൽ തന്നെ വൻതോതിൽ വാക്സിൻ നിര്‍മാണം ആരംഭിച്ചതിനാൽ അനുമതി ലഭിച്ചയുടൻ തന്നെ ലോകവ്യാപകമായി കൊവിഷീൽഡ് വിതരണം ചെയ്യാൻ കമ്പനിയ്ക്ക് സാധിച്ചിരുന്നു. ഈ വാക്സിൻ്റെ നിര്‍മാണത്തിനായി ഗവി വാക്സിൻ അലയൻസിൽ നിന്ന് കമ്പനിയ്ക്ക് ധനസഹായവും ലഭിക്കുന്നുണ്ട്.

NVX - കോവ് 2373 എന്ന കോഡ് നാമത്തിലാണ് നൊവോവാക്സ് നിര്‍മിച്ച പരീക്ഷണ വാക്സിൻ അറിയപ്പെടുന്നത്. യുകെയിൽ നടത്തിയ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ ഈ പരീക്ഷണ വാക്സിൻ 90 ശതമാനം ഫലപ്രാപ്തിയാണ് തെളിയിച്ചത്. ഇന്ത്യയിൽ നിലവിൽ വിതരണം ചെയ്യുന്ന കൊവിഷീൽഡ് വാക്സിനെക്കാള്‍ ഉയര്‍ന്ന ഫലപ്രാപ്തിയാണ് കാണിക്കുന്നത്. രോഗവ്യാപന തീവ്രതയേറിയ യുകെ വകഭേദത്തെയും ചെറുക്കാൻ ഈ വാക്സിന് ശേഷിയുണ്ടെന്ന് വേണം പറയാൻ.

ദക്ഷിണാഫ്രിക്കയിലും ഈ വാക്സിൻ രണ്ട് ഘട്ടങ്ങളിലായുള്ള ക്ലിനിക്കൽ പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്ന് വാക്സിന് ഉയര്‍ന്ന ഫലപ്രാപ്തിയുണ്ടെന്നും യുകെയിലും ദക്ഷിണാഫ്രിക്കയിലും പ്രചരിക്കുന്ന രോഗ തീവ്രതയേറിയ വൈറസുകളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നും കണ്ടെത്തിയതായും കമ്പനി പ്രസ്താവനയിൽ അറിയിച്ചിരുന്നു.

ഇന്ത്യൻ നിർമിത വാക്സിനെ സഹായിക്കാനായി നിരവധി പേരാണ് നിക്ഷേപ സഹായങ്ങളുമായി രം​ഗത്തെത്തിയിരുന്നത്. കോവിഡ്‌ വാക്‌സിൻ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും ഉയർന്ന വിലയ്‌ക്ക്‌ വിൽക്കുന്ന സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ യുകെയിൽ 30 കോടി യുഎസ്‌ ഡോളറിന്റെ നിക്ഷേപം നടത്തും.

വാക്‌സിൻ മരുന്നുനിർമാണ മേഖലയിലാണ്‌ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇരുരാജ്യവുമായുള്ള പ്രധാനമന്ത്രിതല വെർച്വൽ ഉച്ചകോടിക്ക്‌ മുമ്പായി ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കാര്യാലയമാണ്‌ ഈ വിവരം പുറത്തുവിട്ടത്‌. ഇന്ത്യയിൽ നിന്നുള്ള 20 കമ്പനി ആരോഗ്യം, ബയോടെക്, സോഫ്‌റ്റ്‌വെയർ എന്നീ മേഖലകളിലായി 100 കോടി പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്നും ബ്രിട്ടൻ അറിയിച്ചിരുന്നു. ഇതിലൂടെ 6,500 തൊഴിലവസരം സൃഷ്ടിക്കപ്പെടും.

കോവിഡിന്റെ മൂന്നാം തരംഗത്തിന് മുമ്പ് വാക്​സിനേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് അധികൃതർ. വാക്സിൻ നിർമ്മാണം അതിവേ​ഗം നടത്താനും ചുരുങ്ങിയ സമയത്തിനുള്ളിൽ വിതരണം ചെയ്യാനുമുള്ള ശ്രമങ്ങളാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്.

ഇന്നലെ രാജ്യത്തിനെ അഭിസംബോധന ചെയ്​തു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നേസൽ സ്​പ്രേയുടെ ഗവേഷണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതിന്റെ പരീക്ഷണം വിജയിച്ചാൽ പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

തുള്ളിമരുന്ന്​ രീതിയിൽ മൂക്കിലൂടെ നൽകുന്ന വാക്​സിനാണ്​ നേസൽ വാക്​സിൻ. മൂക്കി​ൽനിന്ന്​ നേരിട്ട്​ ശ്വസന പാതയിലേക്ക് മരുന്ന് എത്തും. ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടമില്ലാതെ ഈ വാക്​സിൻ സ്വീകരിക്കാൻ കഴിയും.

കുത്തിവെപ്പിൻറെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ്​ നേസൽ വാക്സിന്റെ പ്രധാന ​ഗുണം. വൈറസ്​ ശരീരത്തിനകത്ത്​ പ്രവേശിക്കുന്നത് പ്രധാനമായും മൂക്കിലൂടെ ആയതിനാൽ ഇവിടെതന്നെ പ്രതിരോധ ശേഷി സൃഷ്​ടിക്കാൻ സഹായിക്കുന്നതാണ് നേസൽ വാക്സിൻ. പ്രവേശന കവാടത്തിൽതന്നെ തടയുന്നതിനാൽ വൈറസ് ശ്വാസകോശത്തിൽ പ്രവേശിക്കില്ല.

ഭാരത്​ ബയോടെകിൻറെ നേസൽ വാക്​സിൻ ഇപ്പോൽ ഒന്നാംഘട്ട പരീക്ഷണത്തിലാണ്​. കൊവാക്സിൻ നിർമ്മാതാക്കളായ ഇവർ ഈ വർഷം അവസാനത്തോടെ 10കോടി കോവിഡ്​ ​നേസൽ വാക്​സിൻ പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ടുകൾ. കഴിഞ്ഞവർഷമാണ് മൂക്കിലൂടെ നൽകാവുന്ന വാക്​സിൻ ശാസ്​ത്രജ്ഞർ ഗ​വേഷണങ്ങളിലൂടെ വികസിപ്പിച്ചത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ വാക്​സിൻ ഫലപ്രദമാണെന്ന്​ തെളിയിക്കുകയും ചെയ്​തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (2 hours ago)

Couple arrives with four-year-old child to buy cannabis  (2 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (2 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (3 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (3 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (3 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (6 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (6 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (8 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (8 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (8 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (9 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (9 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (9 hours ago)

Malayali Vartha Recommends