യാത്രക്കിടെ 22കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍

യാത്രക്കിടെ ഇരുപത്തിരണ്ടുകാരിയെ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ബൈക്ക് ടാക്‌സി ഡ്രൈവര്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ശിവകുമാറിനെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ ബൈക്ക് ടാക്‌സിയും പൊലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തിനെ കാണാന്‍ പോകുന്നതിനായി വൈകിട്ട് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തു. ഇതേ ബൈക്കിലാണ് വീട്ടിലേക്ക് തിരികെ വന്നതും.
https://www.facebook.com/Malayalivartha























